ജോ​യ​ലി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും
Tuesday, October 17, 2017 8:44 AM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ന​ടു​ത്തു​ള്ള ഷെ​പ്പാ​ർ​ട്ട​ണി​ൽ ബി​നാ​ല​യി​ൽ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന പെ​രു​ന്പാ​വൂ​ർ കോ​ട​നാ​ട് സ്വ​ദേ​ശി​യാ​യ ജി​ബി ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി​യു​ടെ​യും മ​ക​ൻ ജോ​യ​ൽ ജി​ബി(15)​യു​ടെ വേ​ർ​പാ​ടി​ൽ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. സൗ​ദി​യി​ൽ നി​ന്നും മെ​ൽ​ബ​ണി​ലെ ഗ്ലെ​ൻ റോ​യി​യി​ൽ താ​മ​സം തു​ട​ങ്ങി​യ ജി​ബി​യും കു​ടും​ബ​വും 2012 ലാ​ണ് ഷെ​പ്പാ​ർ​ട്ട​ണി​ലെ ബി​നാ​ല​യി​ൽ താ​മ​സ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ബ്രെ​യി​ൻ ട്യൂ​മ​റി​നെ തു​ട​ർ​ന്ന് ജോ​യ​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്നി​ന് മെ​ൽ​ബ​ണി​ലെ റോ​യ​ൽ ചി​ൽ​ഡ്ര​ൻ ഹോ​സ്പി​റ്റ​ലി​ൽ വ​ച്ചാ​ണ് ജോ​യ​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത. മ​ര​ണ​സ​മ​യ​ത്ത് പി​താ​വ് ജി​ബി ജോ​സ​ഫും മാ​താ​വ് ജ്യോ​തി​യും ജോ​യ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബെ​നാ​ലാ കോ​ളേ​ജി​ൽ പ​ഠി​ച്ചി​രു​ന്ന ജോ​യ​ൽ ഒ​രു ന​ല്ല സോ​ക്ക​ർ ക​ളി​ക്കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു. ജോ​യ​ലി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി ഹെ​ത​ർ​ട്ട​നി​ലു​ള്ള സെ​ന്‍റ്ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത്ഡോ​ക്സ് ച​ർ​ച്ചി​ൽ വൈ​കീ​ട്ട് 6 മു​ത​ൽ 8 വ​രെ ന​ട​ക്കും.
അ​ഡ്ര​സ്സ്: 419, Cetnre Dandenong Road, Heatherton.

ജോ​യ​ലി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച എം​ബാം ചെ​യ്തു​ത​ന്നെ നാ​ട്ടി​ലേ​യ്ക്ക കൊ​ണ്ടു പോ​കു​വാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും. ജെ​റോ​ൻ ജി​ബി സ​ഹോ​ദ​ര​നാ​ണ്.