അ​ബ​ർ​ഡി​ൻ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഒ​വി​ബി​എ​സും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും
Tuesday, October 17, 2017 9:24 AM IST
അ​ബ​ർ​ഡി​ൻ: അ​ബ​ർ​ഡി​ൻ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഒ​ക്ടോ​ബ​ർ 18 ബു​ധ​നാ​ഴ്ച 9.30 മു​ത​ൽ 20 വെ​ള്ളി​യാ​ഴ്ച വ​രെ ഒ​വി​ബി​എ​സ് ന​ട​ത്തു​വാ​നും 21നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് പ​ള്ളി​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ബ​ർ​ഡി​നി​ലു​ള്ള മ​റ്റു ഇ​ട​വ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക്വി​സ് മ​ത്സ​ര​വും വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യ​ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്നു ധ്യാ​ന​പ്ര​സം​ഗ​വും 22നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​സ​ദ്യ​യും ലേ​ല​വു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബ​ർ​ഡി​ന്‍റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ഇ​ട​വ​ക​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രു​ടേ​യും സാ​ന്നി​ധ്യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ക​ർ​ത്ത്വ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

എ​ല്ലാ മാ​സ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ സ​ണ്‍​ഡേ സ്കൂ​ളും ര​ണ്ടി​ന് വി. ​കു​ർ​ബാ​ന​യു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ​ത്തി​ന്‍റെ ഒ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ഭ​വ​ന​ത്തി​ൽ വ​ച്ചു പ്രാ​ർ​ത്ഥ​നാ യോ​ഗ​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ. ​എ​ൽ​ദോ വ​ർ​ഗീ​സ്(​വി​കാ​രി)-07879770230
സ​ജി ജോ​ണ്‍(​സെ​ക്ര​ട്ട​റി)-07737386878
ജേ​ക്ക​ബ് എം.​കെ.(​ട്ര​സ്റ്റി)-07872970197