മി​ഷ​ൻ​ലീ​ഗ് വാ​ർ​ഷി​കാ​ഘോ​ഷം 21ന് ​ബ​ൽ​ത്ത​ങ്ങാ​ടി​യി​ൽ
Wednesday, October 18, 2017 9:29 AM IST
ബം​ഗ​ളൂ​രു: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ൻ​റെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ 21ന് ​ബ​ൽ​ത്ത​ങ്ങാ​ടി സെ​ൻ​റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ മൈ​താ​ന​ത്ത് ന​ട​ക്കും. മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ​യും ക​ർ​ണാ​ട​ക സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ 6.45ന് ​സെ​ൻ​റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് 7.30ന് ​ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ബി​നോ​യ് പ​ള്ളി​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. 9.30ന് ​സ​പ്ത​തി റാ​ലി ബ​ൽ​ത്ത​ങ്ങാ​ടി അം​ബേ​ദ്ക​ർ ഭ​വ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ലി​യ​പ​റ​ന്പി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് 11ന് ​ആ​രം​ഭി​ക്കു​ന്ന സ​പ്ത​തി യോ​ഗം ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ബി​നോ​യ് പ​ള്ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്കും. ഭ​ദ്രാ​വ​തി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് സം​സ്ഥാ​ന​ത്തെ മി​ക​ച്ച കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും. പു​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ഗീ​വ​ർ​ഗീ​സ് മ​കാ​റി​യോ​സ് സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ക്കും. മി​ഷ​ൻ​ലീ​ഗ് അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ൻ​റ് ഡേ​വി​സ് വാ​ളൂ​രാ​ൻ, ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് റോ​യ് മാ​ത്യു, കേ​ര​ള പ്ര​സി​ഡ​ൻ​റ് ബി​നു മാ​ങ്കൂ​ട്ടം, രൂ​പ​താ പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് കാ​ര​ക്ക​ൽ, അ​ന്താ​രാ​ഷ്ട്ര ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​റ്റം, ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​റ​ണി പു​തി​യാ​പ​റ​ന്പി​ൽ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജി തോ​മ​സ്, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് മീ​ര ജോ​ർ​ജ്, ദേ​ശീ​യ റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ ജോ​ണ്‍ കൊ​ച്ചു​ചേ​രു​നി​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.