യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള​: ര​ണ്ടാം​ത​വ​ണ​യും എം​എം​എ ജേതാക്കൾ
Thursday, October 19, 2017 8:55 AM IST
ലി​വ​ർ​പൂ​ൾ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള​യ്ക്ക് ലി​വ​ർ​പൂ​ളി​ൽ കൊ​ടി​യി​റ​ങ്ങി. ലി​വ​ർ​പൂ​ൾ ബ്രോ​ഡ്ഗ്രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ലിം​ക) ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ക​ലാ​മേ​ള​യി​ൽ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ജ​യ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. ഇ​ഞ്ചോ​ടി​ഞ്ച് ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ (103) എ​ട്ട് പോ​യി​ന്‍റ് വി​ത്യാ​സ​ത്തി​ലാ​ണ് എം​എം​എ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യ​ത്. ഇ​തു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് എം​എം​എ​യു​ടെ ചു​ണ​ക്കു​ട്ടി​ക​ൾ റീ​ജ​ണ്‍ ക​ലാ​മേ​ള​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ്(111) നേ​ടി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ന്ന​ത്. ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) മൂ​ന്നാം സ്ഥാ​ന​ത്തും സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ലാം സ്ഥാ​ന​ത്തും എ​ത്തി​ച്ചേ​ർ​ന്നു.

ക​ലാ​തി​ല​ക​മാ​യി മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ (എം​എം​എ) ഡി​ക്സി സ​ജീ​വും (17 പോ​യ​ന്‍റ് ), ക​ലാ​പ്ര​തി​ഭ​യാ​യി വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ഡി​യോ​ണ്‍ ജോ​ഷും (15 പോ​യ​ന്‍റ് ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

രാ​വി​ലെ യു​ക്മ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ ഡോ. ​ദീ​പാ ജേ​ക്ക​ബ് ക​ലാ​മേ​ള ഓ​പ​ചാ​രി​ക​മാ​യി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗ്ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജേ​ക്ക​ബ് തോ​മ​സ് അ​നു​ഗ്രാ​ശം​സ​ക​ൾ നേ​ർ​ന്നു. റീ​ജ​ണ്‍ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗ്ഗീ​സ്, നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു ഉ​ണ്ണി, ക​ലാ​മേ​ള ക​ണ്‍​വീ​ന​റും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ത​ന്പി ജോ​സ്, റീ​ജി​യ​ൻ ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് ഗ​ണേ​ഷ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ബി തോ​മ​സ്, റീ​ജ​ണ്‍ ആ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ ജോ​യി അ​ഗ​സ്തി, ലിം​ക പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട​ക്കേ​ട​ത്ത്, ക​ലാ​മേ​ള കോ​ഡി​നേ​റ്റ​ർ ബി​ജു പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലും സ​മ്മാ​ന​ദാ​ന​ത്തി​ലും യു​ക്മ നാ​ഷ​ണ​ൽ, റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. ചാ​ന്പ്യ​ൻ അ​സോ​സി​യേ​ഷ​നെ ആ​ർ​ട്സ് & സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​യി അ​ഗ​സ്തി​യും സാ​ജു കാ​വു​ങ്ങ​യും ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ക​ലാ​മേ​ള വി​ജ​യി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും ജോ​യി അ​ഗ​സ്തി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ശ​ബ്ദ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു ത​ന്ന​ത് ജോ​ജോ​യും, രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത് മ​ദ​ർ ഇ​ൻ​ഡ്യ കാ​റ്റ​റിം​ഗ് ആ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്