ജ​ർ​മ​നി​യി​ലെ പു​തു​ക്കി​യ വാ​ഹ​ന​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി
Thursday, October 19, 2017 9:17 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പു​തു​ക്കി​യ വാ​ഹ​ന നി​യ​മം ഒ​ക്ടോ​ബ​ർ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​ത​നു​സ​രി​ച്ച് പി​ഴ​യും ശി​ക്ഷ​യും ക​ടു​ത്ത​താ​ക്കി. വാ​ഹ​ന​മോ​ടി​യ്ക്കു​ന്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം, മു​ഖം മ​റ​ച്ചു​ള്ള ഡ്രൈ​വിം​ഗ്, ആം​ബു​ല​ൻ​സു​ക​ളെ​യും, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന വാ​ഹ​ന​ങ്ങ​ളെ​യും ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​ക​യോ നി​രോ​ധി​യ്ക്കു​ക​യോ ചെ​യ്യും.

ഡ്രൈ​വ് ചെ​യ്യു​ന്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ 150 യൂ​റോ പി​ഴ​യും ഒ​രു​മാ​സം ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നു​മാ​ണ് ശി​ക്ഷ. ആം​ബു​ല​ൻ​സി​ന്‍റെ മാ​ർ​ഗ്ഗം ത​ട​പ്പെ​ടു​ത്തി​യാ​ൽ 200 യൂ​റോ മു​ത​ൽ 320 യൂ​റോ വ​രെ പി​ഴ​യും ഒ​രു മാ​സ​ത്തെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നു​മാ​ണ് ല​ഭി​യ്ക്കു​ക. പോ​ലീ​സ് എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ളും മ​റ്റു എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ളും ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ 240 മു​ത​ൽ 320 യൂ​റോ പി​ഴ​യും ഒ​രു മാ​സം ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നു​മാ​ണ് ശി​ക്ഷ. അ​തു​പോ​ലെ ത​ന്നെ വാ​ഹ​ന​മോ​ടി​യ്ക്കു​ന്പോ​ൾ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ 100 മു​ത​ൽ 200 യൂ​റോ വ​രെ പി​ഴ​യും ഒ​രു മാ​സ​ത്തെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​നു​മാ​യി​രി​യ്ക്കും ശി​ക്ഷ. സൈ​ക്കി​ൾ സ​വാ​രി ചെ​യ്യു​ന്പോ​ൾ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ 55 യൂ​റോ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രും.

വാ​ഹ​ന നി​യ​മ​ങ്ങ​ൾ ഒ​ട്ടും പാ​ലി​യ്ക്കാ​തെ പി​ടി​യ്ക്ക​പ്പെ​ട്ടാ​ൽ ക​ന​ത്ത തു​ക പി​ഴ​യാ​യും ര​ണ്ടു വ​ർ​ഷം ജ​യി​ൽ​വാ​സ​വും, ആ​ജീ​വ​നാ​ന്തം ലൈ​സ​ൻ​സ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ