പ​രി. പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​ഥ​മ അ​പ്പോ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം മെ​ൽ​ബ​ണി​ൽ
Friday, October 20, 2017 6:17 AM IST
മെ​ൽ​ബ​ണ്‍: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ദ്വി​തി​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ പ്ര​ഥ​മ ശ്ലൈ​ഹി​ക സ​ന്ദ​ർ​ശ​നം 2017 ന​വം​ബ​ർ 8 മു​ത​ൽ 14 വ​രെ മെ​ൽ​ബ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ.

ഓ​സ്ട്രേ​ലി​യ​യി​ലു​ള്ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സി​ക​ൾ (Syrian Archdiocese)​ആ​ണ് പ​രി. പി​താ​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ൻ​കൈ എ​ടു​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യാ​ണ് പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളും ക്നാ​നാ​യ യാ​ക്കോ​ബാ​യ അ​തി​ഭ​ദ്രാ​സ​ന സ​ഭാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത അ​ഭി: യു​ഹ​ന്നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 11നു ​രാ​വി​ലെ 9ന് ​മെ​ൽ​ബ​ണി​ലെ ഹെ​ത​ർ​ട്ട​ണി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് പ​രി. ബാ​വാ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. പ​രി. പി​താ​വി​ന്‍റെ സ​ന്ദ​ർ​ശ​നം ഏ​റ്റ​വും അ​നു​ഗ്ര​ഹ​ക​ര​മാ​ക്കു​വാ​ൻ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വി​പു​ല​മാ​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ