'തൈ​ക്കു​ടം ബ്രി​ഡ്ജ്' ലൈ​വ് മ്യൂ​സി​ക് ഷോ ​വ​ര​വേ​ൽ​ക്കാ​നാ​യി മ്യൂ​ണി​ക് ഒ​രു​ങ്ങു​ന്നു
Friday, October 20, 2017 9:04 AM IST
മ്യൂ​ണി​ക്ക്: മ​ല​യാ​ളി​യു​ടെ സം​ഗീ​ത ആ​സ്വാ​ദ​ന രീ​തി​യെ വ്യ​ത്യ​സ്ത​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലും അ​വ​ത​ര​ണ​മി​ക​വി​ലും മാ​റ്റി​മ​റി​ച്ച കേ​ര​ള​ക്ക​ര​യു​ടെ സ്വ​ന്തം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന 'തൈ​ക്കു​ടം ബ്രി​ഡ്ജ്' ലൈ​വ് മ്യൂ​സി​ക് ഷോ ​ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ അ​ര​ങ്ങേ​റു​ന്നു. ന​വം​ബ​ർ 5 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ട്ടോ​ബ്രു​ണ്‍ വോ​ൾ​ഫ് ഫെ​രാ​രി ഹൗ​സി​ലാ​ണ് (Wolf-Ferrari-Haus,Rathausstrasse 2, 85521 Ottobrunn) ​ലൈ​വ് മ്യൂ​സി​ക് ഷോ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ​ഴ​യ ഈ​ണ​ങ്ങ​ളു​ടെ മ​ധു​ര​വും പു​തി​യ സം​ഗീ​ത​ത്തി​ന്‍റെ ല​ഹ​രി​യും കൂ​ട്ടി​യി​ണ​ക്കി​യാ​ണ് 'തൈ​ക്കു​ടം ബ്രി​ഡ്ജ്' ഗാ​ന​ങ്ങ​ൾ പു​ന:​ർ​ജ്ജ​നി​പ്പി​യ്ക്കു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ ന​ന്മക​ളാ​ൽ സ​മൃ​ദ്ധ​മാ​യ പ​ഴ​മ​യും, യാ​ന്ത്രി​ക നാ​ഗ​രി​ക ജീ​വി​ത​രീ​തി​ക​ളി​ൽ മു​ങ്ങി​പ്പോ​കു​ന്ന മ​ല​യാ​ളി​യു​ടെ സ​ത്വ​ബോ​ധ​വും സ​മ​ന്വ​യി​ക്കു​ന്പോ​ൾ പാ​ട്ടി​ന്‍റെ പാ​ലാ​ഴി​യാ​യി തൈ​ക്കു​ടം ബ്രി​ഡ്ജ് ആ​സ്വാ​ദ​ക മ​ന​സു​ക​ളെ ത്ര​സി​പ്പി​യ്ക്കു​ന്നു.

മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ പൈ​തൃ​ക​പ്പെ​രു​മ​യും ആ​ധു​നി​ക ജ​ർ​മ​ൻ വ്യ​വ​സാ​യ വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഗ​തി​വേ​ഗ​വും ഇ​ണ​ങ്ങി​ച്ചേ​രു​ന്ന മ്യൂ​ണി​ക്ക് ന​ഗ​ര​ത്തി​ൽ ന്ധ​തൈ​ക്കു​ടം ബ്രി​ഡ്ജ് ന്ധ​സം​ഗീ​ത​ത്തി​ന്‍റെ നി​റ​വ​സ​ന്ത​മാ​യി, രാ​ഗ​താ​ള​ല​യ​മാ​യി പെ​യ്തി​റ​ങ്ങു​ന്പോ​ൾ മ്യൂ​ണി​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ച​രി​ത്ര​ത്തി​ൽ ഒ​രു പു​തു​ഗാ​ഥ​യു​ടെ തു​യി​ലു​ണ​രും.

ജ​ർ​മ​ൻ മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര മോ​ഹ​ങ്ങ​ളു​ടെ ക​ല​വ​റ​യി​ൽ പു​ത്ത​ൻ നി​റ​ങ്ങ​ളു​ടെ ചാ​യ​ക്കൂ​ട്ടു​ക​ൾ ചാ​ലി​ച്ചു​ചേ​ർ​ക്കു​ന്ന സം​ഗീ​ത ഷോ​യി​ലേ​യ്ക്ക് സം​ഘാ​ട​ക​ർ ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

പ​രി​പാ​ടി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ടു​ക : ​[email protected]
https://m.facebook.com/ThaikkudamMunich/

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ