ഭാ​ര​ത​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദ്ദം മാ​തൃ​കാ​പ​രം: കാ​തോ​ലി​ക്കാ ബാ​വാ
Friday, October 20, 2017 9:17 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​ന്ത​ർ​ദ്ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നേ​താ​ക്ക​ൾ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഭാ​ര​ത​ത്തി​ൽ ക്രൈ​സ്ത​വ​ർ ന്യൂ​ന​പ​ക്ഷ​മാ​ണെ​ങ്കി​ലും മാ​ർ​ത്തോ​മ്മ​ൻ ക്രൈ​സ്ത​വ​രു​ടെ മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​ത്തി​ന് അം​ഗീ​കാ​ര​വും ആ​ദ​ര​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വി​ടെ​യു​ള​ള മ​ത​സൗ​ഹാ​ർ​ദ്ദം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ​രി. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ. ജ​ർ​മ​ൻ പ്ര​സി​ഡ​ൻ​റ് സ്റ്റെ​യ്ൻ​മെ​യ​റു​ടെ കൊ​ട്ടാ​ര​ത്തി​ൽ പൗ​ര​സ്ത്യ സ​ഭാ​ദ്ധ്യ​ക്ഷ·ാ​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​ശു​ദ്ധ പോ​പ്പ് ത​വ​ദ്രോ​സ്(​കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ), അ​ന്ത്യോ​ഖ്യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ക​രീം, അ​ർ​മ്മേ​നി​യ​ൻ സു​പ്രീം കാ​തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സ് പ​രി​ശു​ദ്ധ ക​രേ​ക്കി​ൻ ദ്വി​തീ​യ​ൻ എ​ന്നി​വ​രോ​ടൊ​പ്പം പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യും ഇ​ന്‍റ​ർ ച​ർ​ച്ച് റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സ​ഖ​റി​യാ മാ​ർ നി​ക്കോ​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യും പ​ങ്കെ​ടു​ത്തു. ജ​ർ​മ​നി​യി​ലെ ലൂ​ഥ​റ​ൻ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് സ​ത്ക്കാ​രം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ