അഭിഷേകാഗ്നി നിറവിനായി മാഞ്ചസ്റ്റർ ഒരുങ്ങി. പ്രധാന നിർദ്ദേശങ്ങളുമായി സംഘാടകസമിതി
Monday, October 23, 2017 6:13 AM IST
മാഞ്ചസ്റ്റർ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷനിൽ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.

പ്രധാന നിർദേശങ്ങൾ:

1. 24ന് (ചൊവ്വ) രാവിലെ 9:30 ന് ആരംഭിക്കുന്ന കണ്‍വൻഷൻ വൈകുന്നേരം ആറിന് സമാപിക്കും.

2. മുതിർന്നവരുടെ കണ്‍വെൻഷൻ സെന്‍ററിനോടു ചേർന്ന് സൗജന്യ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

3. മുതിർന്നവരുടെ കണ്‍വൻഷൻ സെന്‍ററിന്‍റെ വിലാസം: The Sheridan Suite, 371 Oldham Road, Manchester, M40 8RR.

4. കണ്‍വൻഷൻ ദിവസം Sheridan Suite ക്രമീകരിക്കുന്ന Food Stallൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും

5. ഈ കണ്‍വൻഷനിൽ 8 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ നടക്കും.

6. മുതിർന്നവരുടെ കണ്‍വൻഷൻ സെന്‍ററിൽ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന Irish World heritage Cetnre-ൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകൾ നടക്കുക.

7. കുട്ടികളുടെ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം: Irish World Heritage Cetnre, 1 Irish town Way, Manchester, M8 0RY.

8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന 8 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം

9. മാതാപിതാക്കൾ, 8 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Cetnreൽ എത്തിച്ചതിനു ശേഷം മുതിർന്നവരുടെ കണ്‍വൻഷൻ സെന്‍ററിലേക്കു പോകാവുന്നതാണ്.

10. എട്ടു വയസു മുതൽ 12 വയസു വരെയുള്ള കുട്ടികൾക്ക് Irish World Heritage Cetnreലും മറ്റു പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം Sheridan Suiteലും ആയിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക.

11. വൈകുന്നേരം കണ്‍വൻഷൻ സമാപിച്ചതിനു ശേഷം 8 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളെ Irish World Heritage Cetnreൽ നിന്നും മാതാപിതാക്കൾ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റർ റീജണ്‍ അഭിഷേകാഗ്നി കണ്‍വൻഷൻ.

സംഘാടകസമിതിക്കുവേണ്ടി കോ ഓർഡിനേറ്റർ രൂപത വികാരി ജനറാൾ ഫാ.സജി മലയിൽ പുത്തൻപുരയും ജനറൽ കണ്‍വീനർ അനിൽ ലൂക്കോസും വിശ്വാസസമൂഹത്തോടഭ്യർഥിക്കുന്നു.
ഒക്ടോബർ 24 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏവരേയും സ്വാഗതം ചെയ്തു.