തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം: രാ​ഹു​ൽ അ​ടു​ത്ത​മാ​സം എ​ത്തും
Wednesday, October 25, 2017 1:06 PM IST
ബം​ഗ​ളൂരു: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ടു​ത്ത മാ​സം ക​ർ​ണാ​ട​ക​യി​ലെ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​നം. ന​വം​ബ​ർ 19ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ബ​ഹു​ജ​ന​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. 20ന് ​കാ​ഡൂ​ർ, ബി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ഹു​ൽ വൈ​കു​ന്നേ​രം ശി​വ​മോ​ഗ​യി​ൽ ബ​ഹു​ജ​ന​റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ന​വം​ബ​ർ 21ന് ​ഉ​ത്ത​ര​ക​ർ​ണാ​ട​ക ജി​ല്ല​യി​ലെ കും​ത​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ രാ​ഹു​ൽ പ​ങ്കെ​ടു​ക്കും. മൈ​നാ​ഡി​ലും തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലു​മു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തും. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഡി​സം​ബ​ർ പ​കു​തി​യോ​ടെ സം​സ്ഥാ​ന​ത്തെ 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. ദ​ക്ഷി​ണ​ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ഒ​രു​മാ​സം നീ​ളു​ന്ന പ​ര്യ​ട​നം ഉ​ത്ത​ര​മേ​ഖ​ല​യി​ലെ ബി​ദാ​ർ ജി​ല്ല​യി​ൽ അ​വ​സാ​നി​ക്കും.

ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല റാ​ലി​ക​ളി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി വീ​ര​പ്പ മൊ​യ്‌​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള കെ​പി​സി​സി മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി ഈ​മാ​സം 29ന് ​ബം​ഗ​ളൂ​രു​വി​ൽ ആ​ദ്യ​യോ​ഗം ചേ​രും. പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​മാ​യി പാ​ന​ൽ അം​ഗ​ങ്ങ​ൾ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും കെ​പി​സി​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.