സം​സ്ഥാ​ന​ത്ത് ക​ടു​വ​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു
Thursday, October 26, 2017 9:19 AM IST
മൈ​സൂ​രു: സം​സ്ഥാ​ന​ത്തെ ബ​ന്ദി​പ്പു​ർ- നാ​ഗ​ർ​ഹോ​ളെ വ​ന​മേ​ഖ​ല​ക​ളി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഈ ​മേ​ഖ​ല​ക​ളി​ൽ ഓ​രോ നൂ​റു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലും 10 മു​ത​ൽ 15 വ​രെ ക​ടു​വ​ക​ൾ വി​ഹ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ർ​ണാ​ട​ക​യി​ൽ 406 ക​ടു​വ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 221 എ​ണ്ണ​വും ബ​ന്ദി​പ്പു​ർ, നാ​ഗ​ർ​ഹോ​ളെ വ​ന​മേ​ഖ​ല​യി​ലാ​ണ്.

അ​തേ​സ​മ​യം, എ​ണ്ണം കൂ​ടി​യ​തോ​ടെ ക​ടു​വ​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തും പ​തി​വാ​യി മാ​റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ, നാ​ട്ടി​ലി​റ​ങ്ങി​യ ര​ണ്ടു ക​ടു​വ​ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു.