മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​നി ഭ​ക്ഷ​ണം ക​ഴി​ക്കാം; ഷോ​പ്പിം​ഗ് ന​ട​ത്താം
Thursday, October 26, 2017 9:20 AM IST
ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ഷോ​പ്പിം​ഗി​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും പു​റ​ത്തു​പോ​കേ​ണ്ടി​വ​രി​ല്ല.

ഭൂ​ഗ​ർ​ഭ​സ്റ്റേ​ഷ​നു​ക​ൾ ഒ​ഴി​കെ​യു​ള്ള 11 മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ബേ​ക്ക​റി, ല​ഘു​ഭ​ക്ഷ​ണ​ശാ​ല, റ​സ്റ്റ​റ​ന്‍റ്-​കം-​പാ​ർ​ട്ടി ഹാ​ൾ, ബ്യൂ​ട്ടി സ​ലൂ​ൺ, ക​ഫേ, ഫു​ഡ് കോ​ർ​ട്ട് തു​ട​ങ്ങി​യ​വ​യ്ക്കാ​യാ​യി ലേ​ല​ത്തി​ലൂ​ടെ​യാ​ണ് സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കാ​നാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് ബി​എം​ആ​ർ​സി ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ യു.​എ. വ​സ​ന്ത് റാ​വു പ​റ​ഞ്ഞു.

നാ​ല്പ​ത് സ്റ്റേ​ഷ​നു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ആ​രം​ഭി​ക്കും. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ലേ​ലം ന​ട​ത്തു​ക. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ എ​ടി​എം കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ക്കാ​നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
ഈ ​കൗ​ണ്ട​റു​ക​ളി​ൽ മെ​ട്രോ കാ​ർ​ഡ് റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ബാ​ങ്കു​ക​ളു​മാ​യി3 ചേ​ർ​ന്ന് ഒ​രു​ക്കും.