പാലം ഫൊറോനാ പള്ളിയിൽ തിരുനാൾ
Thursday, October 26, 2017 10:24 AM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ യൂദാ ശ്ലീഹായുടേയും പരിശുദ്ധ ജപമാല രാജ്ഞിയുടെയും സംയുക്ത തിരുനാൾ ഒക്ടോബർ 27, 28, 29 എന്നീ തീയതികളിൽ നടക്കും.

27ന് (വെള്ളി) വൈകുന്നേരം 6.30.ന് റവ. ഡോ. എം.ഡി. തോമസ് എംഎസ്ടി തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും. തുടർന്നു ജപമാല, ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും.

28ന് (ശനി) പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിന് ഫാ. മാപ്രയിൽ എംഎസ്ടി മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം 6.30.ന് കൊന്ത നമസ്കാര സമാപനം, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും.

തിരുനാൾ ദിനമായ 29 ന് (ഞായർ) രാവിലെ ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാനക്ക്, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് ഫാ. എബി കൊച്ചു പുരയിൽ എംഎസ്ടി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്