ഗ്രാ​ൻ​മ​യ്ക്ക് നോ​ർ​ക്ക റൂ​ട്ട്സി​ന്‍റ അം​ഗീ​കാ​രം
Monday, October 30, 2017 10:16 AM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ലെ പു​രോ​ഗ​മ​ന മ​തേ​ത​ര സം​ഘ​ട​ന​യാ​യ ഗ്രാ​ൻ​ഡ് ഓ​സ്ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സി​ന്‍റ അം​ഗീ​കാ​രം ല​ഭി​ച്ചു.​ഈ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​ഥ​മ സം​ഘ​ട​ന​യാ​ണ് ഗ്രാ​ൻ​മ.

ന​മ്മു​ടെ നാ​ടി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും ഉ​യ​ർ​ത്തി​പി​ടി​ച്ചു​കൊ​ണ്ട്, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റ ആ​ക​മാ​ന ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി സം​ഘ​ട​ന ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് ഗ്രാ​ൻ​മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കേ​ര​ളാ ഗ​വ​ണ്‍​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ഓ​സ്ട്രേ​ലി​യ​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന നി​ര​വ​ധി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ സം​ഘ​ട​ന​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.