കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ ആ​ദ​രം
Tuesday, October 31, 2017 4:22 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​ർ​ക്കാ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ കേ​ര​ള വാ​ണി​ജ്യ സാം​സ്കാ​രി​ക മേ​ള​യി​ൽ ഒ​രാ​ഴ്ച രു​ചി​ക​ര​മാ​യ കേ​ര​ള ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​ന്പി​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യും, സ്ത്രീ​സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി സ്ത്രീ​ക​ൾ​ക്ക് വി​വി​ധ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്ത കേ​ര​ളാ പോ​ലി​സ് സേ​നാം​ഗ​ങ്ങ​ളെ​യും കേ​ര​ള​സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

കേ​ര​ള​സ​മാ​ജം വ​നി​താ​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന ചോ​ല​യി​ൽ, ക​ണ്‍​വീ​ന​ർ സീ​ന മ​നോ​ജ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ രാ​ധാ നാ​യ​ർ, രാ​ധാ രാ​ജ​ഗോ​പാ​ൽ, ദി​വ്യ മു​ര​ളി, ല​താ സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി . കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി പി.​കെ മു​കു​ന്ദ​ൻ, അ​സി​സ്റ്റ​ൻ​റ് ജ​യ്ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.