വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഝാ​ൻ​സി​യി​ലെ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു
Wednesday, November 1, 2017 10:06 AM IST
ന്യൂ​ഡ​ൽ​ഹി: വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 28 വ​രെ ഝാ​ൻ​സി സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. 19 മു​ത​ൽ ദി​വ​സ​വും ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യും സ​മാ​പ​ന​ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 28 രാ​വി​ലെ 5.30 മു​ത​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ വി. ​കു​ർ​ബാ​ന​യും ന​ട​ന്നു. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ർ കു​ർ​ബാ​ന​യ്ക്ക് ഡ​ൽ​ഹി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് അ​നി​ൽ കൂ​ട്ടോ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി.

വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ(​സെ​ന്‍റ് ജൂ​ഡ്) പേ​രി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ദേ​വാ​ല​യ​മാ​ണ് സെ​ന്‍റ് ജൂ​ഡ് ച​ർ​ച്ച് ഝാ​ൻ​സി. ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തീ​ർ​ത്ഥാ​ട​ക​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ന്ന് മ​ല​യാ​ളി​യാ​യ ഫാ. ​ബെ​ന്നി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്