അഡലൈഡ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
Monday, November 6, 2017 12:33 PM IST
ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ നവംബർ 9 മുതൽ 11 വരെ തീയതികളിൽ ആഘോഷിക്കുന്നു.

ഒന്പതിന് (വ്യാഴം) വൈകുന്നേരം ഏഴിന് പെരുന്നാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. അനിഷ് കെ.സാം കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്ന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും.

10ന് (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, ഭക്തിനിർഭരമായ റാസ, ആശീർവാദം, നേർച്ച വിളന്പ് എന്നിവ നടക്കും.

11ന് (ശനി) രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, വാഴ്വ്, നേർച്ച വിളന്പ് എന്നിവയും തുടർന്ന് ആദ്യഫല ലേലവും, സ്നേഹവിരുന്നും നടക്കും.

ഇടവക കൈക്കാരൻ ബിജു കുര്യാക്കോസ്, സെക്രട്ടറി ജോഷി ആൻഡ്രൂസ്, പെരുന്നാൾ കണ്‍വീനർ ആശിഷ് പുന്നൂസ് എന്നിവർ പെരുന്നാളിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: വി. രാജൻ