ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെട്ടാ​ൽ ഇ​നി "ബ​സ് മി​ത്ര' എ​ത്തും
Tuesday, November 7, 2017 1:48 PM IST
ബം​ഗ​ളൂ​രു: അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ "ബ​സ് മി​ത്ര' സേ​വ​നം ആ​രം​ഭി​ച്ചു. 45 ജീ​പ്പു​ക​ൾ അ​ട​ങ്ങു​ന്ന ബ​സ് മി​ത്ര സേ​വ​നം ഗ​താ​ഗ​ത​മ​ന്ത്രി എ​ച്ച്.​എം. രേ​വ​ണ്ണ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ ഓ​രോ ഡി​വി​ഷ​നു​ക​ളി​ലും ര​ണ്ടോ മൂ​ന്നോ ബ​സ് മി​ത്ര വാ​ഹ​ന​ങ്ങ​ൾ ന​ല്കും.

അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ ഈ ​വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​കും. പ​രി​ക്കേ​ല്ക്കു​ന്ന​വ​രെ ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കും. ബ​സ് മി​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി 3.53 കോ​ടി രൂ​പ​യാ​ണ് ചെല​വ​ഴി​ച്ച​ത്.