ട്രെ​യി​ൻ എ​ൻ​ജി​ൻ ത​നി​യെ ഓ​ടി; 13 കി​ലോ​മീ​റ്റ​ർ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി
ബം​ഗ​ളൂ​രു: ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഓ​ടി​യ ട്രെ​യി​ൻ എ​ൻ​ജി​ൻ ര​ജ​നി​കാ​ന്ത് സി​നി​മ​യെ വെ​ല്ലു​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ര​ൻ നി​ർ‌​ത്തി. ത​നി​യെ ഓ​ടി​യ എ​ൻ​ജി​ൻ 13 കി​ലോ​മീ​റ്റ​ർ ദൂ​രം ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ർ​ണാ​ട​ക​യി​ലെ വാ​ഡി ജം​ഗ്ഷ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

മും​ബൈ​യി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ൻ​ജി​ൻ‌​മാ​റ്റി ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​ത എ​ൻ​ജി​നു പ​ക​രം ഡീ​സ​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കു​മ്പോ​ൾ എ​ൻ​ജി​നു​ക​ൾ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് പു​റ​ത്തി​റ​ങ്ങി. ഈ ​സ​മ​യം ഡീ​സ​ൽ എ​ൻ​ജി​ൻ എ​തി​ർ​ദി​ശ​യി​ലേ​ക്ക് ത​നി​യെ ഓ​ടി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ബൈ​ക്കി​ൽ എ​ൻ​ജി​നെ പി​ന്തു​ട​ർ​ന്നു. മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് എ​ൻ​ജി​ൻ ഓ​ടി​യ​ത്.

അ​ധി​കൃ​ത​ർ ഇ​തി​ന​കം ട്രെ​യി​ൻ ഓ​ടി​യ ദി​ശ​യി​ലെ ര​ണ്ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​രം അ​റി​യി​ച്ച് ലൈ​ൻ ക്ലി​യ​ർ ചെ​യ്തി​രു​ന്നു. മ​റ്റു ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടാ​ണ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. ഇ​രു​പ​തു മി​നി​റ്റു നേ​രെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന ജീ​വ​ന​ക്കാ​ര​ൻ ഒ​ടു​വി​ൽ സാ​ഹ​സി​ക​മാ​യി എ​ൻ​ജി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചു. അ​പ്പോ​ഴേ​ക്കും വാ​ഡി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട എ​ൻ​ജി​ൻ 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​ൽ​വാ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തിയിരുന്നു. ന​ൽ​വാ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നും മാ​റി​യാ​ണ് എ​ൻ​ജി​ൻ നി​ർ​ത്താ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ണ്ട്.