ബെൽഫാസ്റ്റിൽ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ 18, 19 തീയതികളിൽ
Saturday, November 11, 2017 7:18 AM IST
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓർമപെരുന്നാൾ നവംബർ 18, 19 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

18 ന് വൈകുന്നേരം ആറിന് കൊടിയേറ്റ്, സന്ധ്യാ നമസ്കാരം, ധ്യാനം എന്നിവ നടക്കും. 19 ന് രാവിലെ ഒന്പതിന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, റാസ, നേർച്ച വിളന്പ്, സ്നേഹ വിരുന്ന് എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. റ്റി. ജോർജ് മുഖ്യ കാർമികത്വം വഹിക്കും.

വിവരങ്ങൾക്ക്: സനു ജോണ്‍ (ട്രസ്റ്റി) 075 4078 7962, മോബി ബേബി (സെക്രട്ടറി) 075 4027 0844.

പള്ളിയുടെ വിലാസം: സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, 202–204 ആൻട്രിം റോഡ്, ബെൽഫാസ്റ്റ്, BT15 2AN.