ഫോക് ജലീബ് യൂണിറ്റ് കുടുംബസംഗമം
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എസ്പാറ്റ് അസോസിയേഷൻ (FOKE) ജലീബ് യൂണിറ്റ് കുടുംബസംഗമം നടത്തി. അബാസിയ ഫോക് ഹാളിൽ നടന്ന കുടുംബസംഗമം ഫോക്ക് പ്രസിഡന്‍റ് ബിജു ആന്‍റണി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് കണ്‍വീനർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സോമൻ, പ്രോഗ്രാം കണ്‍വീനർ കൃഷ്ണകുമാർ മേലത്ത്, ജനറൽ സെക്രട്ടറി എം.എൻ. സലിം, രക്ഷാധികാരി ജി.വി. മോഹനൻ, ട്രഷറർ സാബു, വനിതാവേദി ചെയർപേഴ്സണ്‍ ബിന്ദു രാധാകൃഷ്ണൻ, ബാലവേദി കോഓർഡിനേറ്റർ അനാമിക സോമൻ, വൈസ് പ്രസിഡന്‍റ് സേവ്യർ ആന്‍റണി, മറ്റു യൂണിറ്റ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ജോസഫ് മാത്യു യൂണിറ്റ് കോഓർഡിനേറ്റർ ശശികുമാർ വനിതാവേദി യൂണിറ്റ് കോഓർഡിനേറ്റർ സജിജ മഹേഷ് മുഖ്യ രക്ഷാധികാരി ജയശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്നു യൂണിറ്റിലെ മെംബർമാരുടെ വിവിധ കലാപരിപരിപാടികളും ഓണം ഈദ് സല്ലാപത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ