റുവി പള്ളിയിലെ ധ്യാനത്തിന് പരിസമാപ്തി: ഗാലയിൽ 13 മുതൽ
മസ്കറ്റ്: ഒമാനിലെ റുവി സെന്‍റ്സ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ പള്ളിയിൽ ഫാ. ഫ്രാൻസിസ് കർത്താനം വിസി നയിച്ച കുടുംബ നവീകരണ ധ്യാനം വെള്ളിയാഴ്ച വൈകിട്ട് സ്നേഹവിരുന്നോടെ സമാപിച്ചു.

ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നവംബർ 13 ന് (തിങ്കൾ) തുടങ്ങി 17 ന് (വെള്ളി) ധ്യാനം സമാപിക്കും. എല്ലാ ദിവസവും രാത്രി എട്ടു മുതൽ 10 വരെയാണ് ധ്യാനം.

വിൻസെൻഷ്യൻ സഭാ വൈദികനായ ഫാ. ഫ്രാൻസിസ് കർത്താനം ഡൽഹി ഡിവൈൻ ധ്യാന കേന്ദ്രത്തിൽ സേവനമനുഷ്ടിക്കുന്നു.

റിപ്പോർട്ട്: സേവ്യർ കാവാലം