ജ​ർ​മ​ൻ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം ഭാ​വി​യി​ൽ സൂ​പ്പ​ർ​മാ​ക്ക​റ്റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും
Monday, November 13, 2017 12:15 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം താ​മ​സി​യാ​തെ ജ​ർ​മ​നി​യി​ലെ സൂ​പ്പ​ർ​മാ​ക്ക​റ്റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും. ഇ​പ്പോ​ൾ ഓ​രോ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ഷ് ടെ​ല്ല​റു​ക​ളി​ലൂ​ടെ​യാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ​ക്ക് അ​ധി​ക ചെ​ല​വു​ണ്ടാ​ക്കു​ന്നു. കാ​ഷ് ടെ​ല്ല​റു​ക​ൾ സ്ഥാ​പി​ക്കു​ക, ഇ​വ നി​ല​നി​റു​ത്തു​ക, പ​ണം നി​റ​യ്ക്കു​ക എ​ന്നീ ചെ​ല​വു​ക​ൾ ലാ​ഭി​ക്കാ​നാ​ണ് പു​തി​യ സൂ​പ്പ​ർ​മാ​ക്ക​റ്റു​ക​ള​ലൂ​ടെ​യു​ള്ള വി​ത​ര​ണ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്.

തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​ർ​ഹ​ത​യു​ള്ള ഓ​രോ​രു​ത്ത​ർ​ക്കും ഒ​രു ബാ​ർ​കോ​ഡ് ന​ൽ​കും. ഇ​തു​മാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കൗ​ണ്ട​റി​ൽ ചെ​ല്ലു​ന്പോ​ൾ ബാ​ർ​കോ​ഡ് പ​രി​ശോ​ധി​ച്ച് കാ​ഷ് പെ​യ്മെ​ന്‍റ് ന​ട​ത്തു​ക​യോ ആ ​ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ക​യി​രു​ത്തു​ക​യോ ചെ​യ്യാം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ ഡ്ര​ഗ്സ്റ്റോ​റു​ക​ളും ഈ ​വേ​ത​ന വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ഇ​പ്പോ​ൾ റ​വെ, പെ​നി, റി​യാ​ൽ, ഡി​എം, റോ​സ്മാ​ൻ എ​ന്നീ സൂ​പ്പ​ർ​മാ​ക്ക​റ്റു​ക​ളും, ഡ്ര​സ് സ്റ്റോ​റു​ക​ളു​മാ​ണ് ജ​ർ​മ​ൻ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ ഈ ​തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​വി​ത​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍