ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ വി​മെ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, November 14, 2017 6:55 AM IST
ബെ​ർ​മിം​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ രൂ​പ​ത​യു​ടെ വി​മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റാ​യി ജോ​ളി മാ​ത്യു​വും സെ​ക്ര​ട്ട​റി​യാ​യി ഷൈ​നി സാ​ബു​വും ട്ര​ഷ​റ​റാ​യി ഡോ.​മി​നി നെ​ൽ​സ​ണും വൈ​സ് പ്ര​സി​ഡ​ൻ​റാ​യി സോ​ണി​യ ജോ​ണി​യും ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​യാ​യി ഓ​മ​ന ലി​ജോ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സ​ജി വി​ക്ട​ർ, ജി​ൻ​സി ഷി​ബു, ബെ​റ്റി ലാ​ൽ, വ​ൽ​സ​മ്മ ജോ​യി, റ്റാ​ൻ​സി പാ​ലാ​ട്ടി എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ബ​ർ​മിം​ഹാം കാ​സി​ൽ വേ​യി​ലെ സെ​ൻ​റ് ജെ​റാ​ൾ​ഡ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, വി​മെ​ൻ​സ് ഫോ​റം രൂ​പ​ത ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡോ. ​മേ​രി​ആ​ൻ സി​എം​സി, ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ജെ​യി​സ​ണ്‍ ക​രി​പ്പാ​യി, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ, സി​സ്റ്റ​ർ ഷ​രോ​ണ്‍ സി​എം​സി തു​ട​ങ്ങി​യ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​നേ​തൃ​ത്വം ന​ൽ​കി. ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ പ​തി​നാ​യി​രം സ്ത്രീ​ക​ളു​ടെ ന​വീ​ക​ര​ണ​വും ശ​ക്തീ​ക​ര​ണ​വും അ​തി​ലൂ​ടെ ന​വ​സു​വി​ശേ​ഷ​വ​ൽ​ക​ര​ണ​വു​മാ​ണ് വി​മെ​ൻ​സ് ഫോ​റം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു ജോ​സ​ഫ്