ന​ഗ​ര​ത്തി​ലെ 110 സ്ഥ​ല​ങ്ങ​ളി​ൽ​ക്കൂ​ടി കാ​വേ​രി ജ​ലം
Tuesday, November 14, 2017 11:35 AM IST
ബം​ഗ​ളൂ​രു: അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ന​ഗ​ര​ത്തി​ലെ 110 സ്ഥ​ല​ങ്ങ​ളി​ൽ​ക്കൂ​ടി കാ​വേ​രി ജ​ലം എ​ത്തി​ക്കാ​ൻ പ​ദ്ധ​തി. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ബം​ഗ​ളൂ​രു ജ​ല​വി​ത​ര​ണ ബോ​ർ​ഡ് തീ​രു​മാ​നം. 2009ൽ ​ബി​ബി​എം​പി​യോ​ട് കൂ​ട്ടി​ച്ചേ​ർ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കാ​വേ​രി​ജ​ല​മെ​ത്തി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ, ദാ​സ​റ​ഹ​ള്ളി, മ​ഹാ​ദേ​വ​പു​ര, ബൊ​മ്മ​ന​ഹ​ള്ളി, ബൈ​യ​ത​ര​ണ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​വേ​രി​യി​ൽ നി​ന്നു ജ​ല​മെ​ത്തി​ക്കു​ന്ന​ത്. തി​പ്പ​ഗൊ​ണ്ട​ന​ഹ​ള്ളി ജ​ല​സം​ഭ​ര​ണി​യി​ലെ വെ​ള്ള​വും ന​ഗ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി.

പു​തി​യ സ്ഥ​ല​ങ്ങ​ളി​ൽ കാ​വേ​രി ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി 3249 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​ത്. ഇ​തി​ൽ 317 കി​ലോ​മീ​റ്റ​റി​ൽ പൈ​പ്പി​ട​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജ​ല​വി​ത​ര​ണ ബോ​ർ​ഡ് അ​റി​യി​ച്ചു. കാ​വേ​രി​ജ​ലം എ​ത്തി​ക്കു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.