സ്രാ​ന്പി​ക്ക​ൽ പി​താ​വി​നെ വ​ര​വേ​ൽ​ക്കാ​ൻ സ്റ്റീ​വ​നേ​ജ് ഒ​രു​ങ്ങി
സ്റ്റീ​വ​നേ​ജ്: വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ചാ​പ്ലൈ​ൻ​സി​യി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റീ​വ​നേ​ജ് സീ​റോ മ​ല​ബാ​ർ ക​മ്മ്യു​ണി​റ്റി തി​രു​ന്നാ​ളും പാ​രീ​ഷ് ദി​നാ​ഘോ​ഷ​വും ആ​ഘോ​ഷി​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ന​വം​ബ​ർ 18 നു ​ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ എ​ത്തു​ന്ന സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന് വെ​ള്ള വ​സ്ത്ര​ങ്ങ​ളി​ൽ ഒ​രു​ങ്ങി​യെ​ത്തു​ന്ന പാ​രീ​ഷ് മാ​ലാ​ഖ​വൃ​ന്ദം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​ സ്വീ​ക​രി​ക്കു​ന്പോ​ൾ ബൊ​ക്കെ ന​ൽ​കി പ​ള്ളി​ക്ക​മ്മി​റ്റി ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം അ​ർ​പ്പി​ക്കും.

പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും ഭാ​ര​ത​സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ​യും സം​യു​ക്ത തി​രു​ന്നാ​ളി​ന് ആ​മു​ഖ​മാ​യി കൊ​ടി​യേ​റ്റ് ക​ർ​മ്മം പി​താ​വ് നി​ർ​വ്വ​ഹി​ക്കു​ന്ന​താ​ണ്. ദേ​വാ​ല​യ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ൻ ജോ​സ​ഫ് പി​താ​വി​ന് മെ​ഴു​തി​രി ന​ൽ​കി സ്വീ​ക​രി​ക്കും. സ്റ്റീ​വ​നേ​ജ് പ​ള്ളി വി​കാ​രി ഫാ.​മൈ​ക്കി​ൾ, പാ​രീ​ഷ് പ്രീ​സ്റ്റ് ഫാ.​ബ്ര​യാ​ൻ എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കും.

തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, സ്തോ​ത്ര​ക്കാ​ഴ്ച സ​മ​ർ​പ്പ​ണം, രൂ​പം വെ​ഞ്ചി​രി​ക്ക​ൽ, ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ ബ​ലി, ല​ദീ​ഞ്ഞു, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ക്കും. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന തി​രു​ന്നാ​ൾ കു​ർ​ബ്ബാ​ന​യി​ൽ സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല അ​ച്ച​ൻ ഫാ.​ഫാ​ന്സു​വ പ​ത്തി​ൽ, ഫാ.​സോ​ണി ക​ട​ന്തോ​ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മീ​ക​രാ​വു​ന്ന​താ​ണ്.

വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ഹോ​ളി​ഡേ ഇ​ന്നി​ൽ പാ​രീ​ഷ് ദി​നാ​ഘോ​ഷ​ത്തി​ന് ആ​രം​ഭ​മാ​വും. പി​താ​വ് പാ​രീ​ഷ് ദി​ന ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ബൈ​ബി​ൾ അ​ധി​ഷ്ഠി​ത ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ജോ​സ​ഫി​നെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ബൈ​ബി​ൾ നാ​ട​ക​വും ഫാ​ത്തി​മാ മാ​താ​വ് സ്കി​റ്റും പാ​രീ​ഷ് ദി​നാ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​വും. മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യ​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും ,ബൈ​ബി​ൾ ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ത​ദ​വ​സ​ര​ത്തി​ൽ സ്രാ​ന്പി​ക്ക​ൽ പി​താ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്, സ്നേ​ഹ വി​രു​ന്നോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ07737956977 , ജി​മ്മി ജോ​ർ​ജ്ജ്07533896656

സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് എ​സ് ജി1 1​എ​ൻ ജെ ​ബെ​ഡ്വെ​ൽ ക്ര​സ​ന്‍റ്, സ്റ്റീ​വ​നേ​ജ്
ഹാ​ളി​ന്‍റെ വി​ലാ​സം: ഹോ​ളി​ഡേ ഇ​ൻ, സെ​ന്‍റ് ജോ​ർ​ജ്ജ്സ് വെ,​എ​സ് ജി1 1​എ​ച് എ​സ്, സ്റ്റീ​വ​നേ​ജ്

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ