തെ​ര​ഞ്ഞെ​ടു​പ്പോ​ടെ വി​ഘ​ട​ന​വാ​ദം അ​വ​സാ​നി​ക്കും: സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി
Tuesday, November 14, 2017 12:34 PM IST
ബാ​ഴ്സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​യി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പോ​ടെ വി​ഘ​ട​ന​വാ​ദം പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മ​രി​യാ​നോ ര​ജോ​യ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ആ​ദ്യ​മാ​യി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​റ്റ​ലോ​ണി​യ​ൻ സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തോ​ടെ എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞെ​ന്നും, പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ അ​താ​ണു കാ​ര​ണ​മെ​ന്നും ര​ജോ​യ് വി​ശ​ദീ​ക​രി​ച്ചു. സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​റ്റ​ലോ​ണി​യ​യി​ൽ ന​ട​ത്തി​യ ജ​ന​ഹി​ത പ​രി​ശോ​ധ​ന​യി​ൽ 42 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും, പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം വി​ഘ​ട​ന​വാ​ദി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്തി​ലൂ​ടെ കാ​റ്റ​ലോ​ണി​യ​യെ എ​ല്ലാ​വ​ർ​ക്കു​മാ​യി വീ​ണ്ടെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ