ജ​ർ​മ​നി​യി​ൽ പ​രു​മ​ല പെ​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, November 14, 2017 12:36 PM IST
കൊ​ളോ​ണ്‍: പു​ണ്യ​ശ്ലോ​ക​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 115-ാമ​ത് ഓ​ർ​മ്മ​പ്പെ​രു​നാ​ൾ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ളോ​ണ്‍ - ബോ​ണ്‍ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ണി​ലെ സെ​ന്‍റ് ഹെ​ഡ്വി​ഗ് ദേ​വാ​ല​യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഭ​ക്തി​പൂ​ർ​വ്വം ആ​ഘോ​ഷി​ച്ചു.

ന​വം​ബ​ർ 12 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ന് ​മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ യു​കെ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് തി​രു​മേ​നി വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​രു​മ​ല തി​രു​മേ​നി​യു​ടെ മാ​തൃ​കാ​പ​ര​വും പ്രാ​ർ​ത്ഥ​നാ പൂ​ർ​ണ​വു​മാ​യ ജീ​വി​തം എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും അ​തി​നാ​യി ഒ​രോ​രു​ത്ത​രും സ്വ​ന്തം ജീ​വി​തം രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ണ​മെ​ന്നും തി​രു​മേ​നി വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. രോ​ഗി​ക​ൾ​ക്കും വാ​ങ്ങി​പ്പോ​യ​വ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​കം മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന, ധൂ​പ​പ്രാ​ർ​ത്ഥ​ന, റാ​സ, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യ്ക്കു ശേ​ഷം പാ​രീ​ഷ് ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും സൗ​ഹൃ​ദ സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രാ​നും വി​ശു​ദ്ധ​ന്‍റെ മ​ദ്ധ്യ​സ്ഥ​ത​യാ​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ എ​ത്തി​യി​രു​ന്നു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി മാ​ത്യൂ​സ് കാ​ക്ക​നാ​ട്ടു​പ​റ​ന്പി​ൽ ന​ന്ദി പ​റ​ഞ്ഞു. സി​നോ തോ​മ​സ് (ട്ര​സ്റ്റി), തോ​മ​സ് പ​ഴ​മ​ണ്ണി​ൽ, രാ​ജ​ൻ ക​ണ്ണം​മ​ണ​ലി​ൽ, കെ.​വി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

2017ിീ്ല14​ഴ​ലൃാ​മി​ബു​മൃൗാ​മ​ഹ​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ