സ്വി​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​ക​വ​ലി വി​മു​ക്ത​മാ​ക്കു​ന്നു
Tuesday, November 14, 2017 12:37 PM IST
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡ് റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മു​ക​ൾ പു​ക​വ​ലി വി​മു​ക്ത​മാ​ക്കു​വാ​ൻ ആ​ലോ​ചി​ക്കു​ന്നു. 2018 അ​വ​സാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ പു​ക​വ​ലി നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​വാ​ൻ സ്വി​സ് റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്നു വ്യ​ത്യ​സ്ത പു​ക​വ​ലി നി​രോ​ധ​ന മാ​ർ​ഗ​ങ്ങ​ൾ സ്വി​സ് റെ​യി​ൽ​വേ പ​രീ​ക്ഷി​ക്കും.

പു​ക​വ​ലി നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക റെ​യി​ൽ​വേ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന തീ​രു​മാ​നം അ​ടു​ത്ത വ​ർ​ഷം മ​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ബോ​ർ​ഡ് എ​ക്സി​ക്യു​ട്ടീ​വ് മീ​റ്റിം​ഗി​ലാ​കും ശ​രി​യാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. ഇ​ത​നു​സ​രി​ച്ച് അ​ഞ്ചോ ആ​റോ സ്റ്റേ​ഷ​നു​ക​ളി​ൽ പു​ക​വ​ലി ര​ഹി​ത എ​രി​യ​ക​ൾ പ​രീ​ക്ഷി​ക്കും.

2018ലെ ​ട്രെ​യി​ൻ സ​മ​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്പോ​ൾ വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ​ക്താ​വ് ക്രി​സ്റ്റ്യ​ൻ ഫ്രീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യാ​യി​രി​ക്കും ഇ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ക. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​സ​ര മ​ലി​നീ​ക​ര​ണ​വും ജ​ന​ങ്ങ​ളെ ബോ​ധ്യ​മാ​ക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​പൂ​ർ​ണ സി​ഗ​ര​റ്റ് ര​ഹി​ത മേ​ഖ​ല​ക​ളാ​യി ബാ​സ​ൽ, നി​യോ​ണ്‍, സ്റ്റാ​ട​ൽ ഹോ​ഫ​ൻ, ബെ​ല്ലി​സോ​ണ നൊ​യേ​ഷേ​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​കും ഇ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ക. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ കൂ​ടു​ത​ൽ റെ​യി​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ പു​ക​വ​ലി വി​മു​ക്ത​മാ​ക്കും. സി​ഗ​ര​റ്റ് കു​റ്റി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ മ​ലി​നീ​ക​രി​ക്കു​ന്ന​തി​ന് ഇ​തോ​ടെ അ​റു​തി​യാ​കും.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ