ലു​ഫ്താ​ൻ​സ പ്ര​തി​മാ​സം ആ​യി​രം സ​ർ​വീ​സു​ക​ൾ അ​ധി​കം ന​ട​ത്തും
Tuesday, November 14, 2017 12:38 PM IST
ബെ​ർ​ലി​ൻ: എ​യ​ർ ബെ​ർ​ലി​ൻ ഇ​ല്ലാ​താ​യ​തോ​ടെ ജ​ർ​മ​നി​യി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​മാ​സം ആ​യി​രം ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ വീ​തം അ​ധി​കം ന​ട​ത്താ​ൻ ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​ന്പ​നി​യാ​യ ലു​ഫ്താ​ൻ​സ തീ​രു​മാ​നി​ച്ചു.

ബെ​ർ​ലി​ൻ - മ്യൂ​ണി​ക്ക്, ബെർ​ലി​ൻ - കൊ​ളോ​ണ്‍ തു​ട​ങ്ങി ഏ​റ്റ​വും തി​ര​ക്കു​ള്ള റൂ​ട്ടു​ക​ളി​ലാ​ണ് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ലു​ഫ്താ​ൻ​സ അ​റി​യി​ച്ചു.

ലു​ഫ്താ​ൻ​സ​യു​ടെ ചെ​ല​വു കു​റ​ഞ്ഞ വി​മാ​ന സ​ർ​വീ​സാ​യ യൂ​റോ​വിം​ഗ്സി​നു കീ​ഴി​ലാ​യി​രി​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ. ടി​ക്ക​റ്റ് വി​ല സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് ലു​ഫ്താ​ൻ​സ അ​ധി​കൃ​ത​ർ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ