ന​ഴ്സിം​ഗ് പ​ഠ​നം: മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഓ​സ്ട്രേ​ലി​യി​ലെ മ​ല​യാ​ളി സ്ഥാ​പ​ന​വു​മാ​യി ക​രാ​ർ ഒ​പ്പു​വ​ച്ചു
Wednesday, November 15, 2017 10:36 AM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ന​ഴ്സിം​ഗ് രം​ഗ​ത്തെ പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഹെ​ൽ​ത്ത് കേ​രി​യെ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്ഥാ​പ​ന​വു​മാ​യി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ സ്കി​ൽ ഡ​വ​ല​പ്പ്മെ​ൻ​റ് ആ​ൻ​ഡ് ഏ​റ്റെ​ർ്രെ​പെ​ന്ന​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കീ​ഴി​ലു​ള്ള മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് സ്കി​ൽ ഡെ​വ​ല​പ്പ് മെ​ന്‍റ് സൊ​സൈ​റ്റി ( MSSDS) അ​ന്ത​ർ ദേ​ശി​യ നി​ല​വാ​ര​മു​ള്ള വി​വി​ധ പാ​ഠ്യ പ​ദ്ധ​തി​ക​ൾ മ​ഹാ​രാ​ഷ്ട്ര ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.

മ​ഹാ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി സ​ബ്ജി രാ​വ് പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​സ്ട്രേ​ലി​യി​ലെ​ത്തി​യ പ​തി​മൂ​നാം​ഗ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​സം​ഘം , IHNA സി​ഇ​ഒ ബി​ജോ കു​ന്നും​പു​റ​ത്തു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു ഉ​ണ​ർ​വ് പ​ക​രു​ന്ന ക​രാ​റി​നു രൂ​പം ന​ൽ​കി​യ​ത്. ഇ​തു​മൂ​ലം അ​ന്ത​ർ ദേ​ശി​യ നി​ല​വാ​ര​മു​ള്ള ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സം ഹെ​ൽ​ത്ത് കേ​രി​യെ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ഴ്സിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡെ​ലി​വ​റി ചെ​യ്യും. കു​റ​ഞ്ഞ ചി​ല​വി​ൽ ല​ഭി​ക്കു​ന്ന പാ​ഠ്യ പ​ദ്ധ​തി​യും പ​രി​ശീ​ല​ന​വും വ​ഴി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​സ്ട്രേ​ലി​യി​ൽ ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​ന് പ്രാ​പ്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത് . മെ​ൽ​ബ​ണ്‍, സി​ഡ്നി, പെ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക്യാ​ന്പ​സു​ക​ളു​ള്ള ഐ​എ​ച്ച്എ​ൻ​എ​യു​ടെ സാ​ര​ഥി മ​ല​യാ​ളി​യാ​യ ബി​ജോ കു​ന്നും​പു​റ​ത്ത് ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ