ഗു​രു​ഗ്രാം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ പ​രി. ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും മാ​ർ​തോ​മാ ശ്ലീ​ഹാ​യു​ടെ സം​യു​ക്ത തി​രു​നാ​ൾ
Friday, November 17, 2017 9:56 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും പ​രി. ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ഭാ​ര​ത അ​പ്പ​സ്തോ​ല​ൻ മാ​ർ​തോ​മാ ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ന​വം​ബ​ർ 19 ഞാ​യ​റാ​ഴ്ച ആ​ഘോ​ഷ​മാ​യി ന​ട​ക്ക​പ്പെ​ടും.

തി​രു​നാ​ൾ ആ​രം​ഭ​മാ​യ ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.30ന് ​വി​കാ​രി റ​വ. ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ സി​എം​ഐ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കോ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന​യും ന​ട​ക്കും.

18 ശ​നി​യാ​ഴ്ച രാ​വി​ലെ 7ന് ​വി. കു​ർ​ബാ​ന, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ 19 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​റോ​മ​ൽ ക​ണി​യാം​പ​റ​ന്പി​ൽ(​വി​കാ​രി സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, കാ​ൽ​ക്ക​ജി) മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പ​ഞ്ചാ​രി​മേ​ളം, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9349908990

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്