ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്റെ (യുഎൻഎഫ്) ആഭിമുഖ്യത്തിൽ സൗത്ത് വെസ്റ്റ് റീജണ്‍, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്സ് റീജണ്‍ എന്നിവിടങ്ങളിൽ റീജണൽ കോണ്‍ഫറൻസുകൾ നടത്തുന്നു.
പ്രവർത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ലാസുകളും നഴ്സിംഗ് ജോലിയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പഠനശിബിരത്തിൽ യുകെയിലെ പ്രഗത്ഭരായ വ്യക്തികളാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതെന്ന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും നഴ്സസ് ഫോറം കോർഡിനേറ്ററുമായ സിന്ധു ഉണ്ണി അറിയിച്ചു.
നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴിൽ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റർവ്യൂ സ്കിൽസ് മുതലായ വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള പഠന ക്ലാസുകൾ നയിക്കുന്നത് പ്രഗൽഭരായ വ്യക്തികളായ മെർലിൻ എവ്ലീ, മിനിജ ജോസഫ്, ദീപ ഓസ്റ്റിൻ, തന്പി ജോസ് എന്നിവരാണ്.
മെർലിൻ എവ്ലീ നഴ്സിംഗ് മേഖലയിൽ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനുശേഷം ഇപ്പോൾ നഴ്സിംഗ് പ്രാക്ടീസ് അഡ്വൈസറി ബോർഡ് മെന്പറും ക്ലിനിക്കൽ ഇൻസിഡന്റ് ഇൻവെസ്റിഗേറ്ററും ഇൻഡിപെൻഡന്റ് ട്രെയ്നറുമാണ്.
ലണ്ടൻ കിംഗ്സ് ഹോസ്പിറ്റലിലെ തീയേറ്റർ മേട്രണായ മിനിജ ജോസഫ് ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ക്ലിനിക്കൽ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികൾക്കു നേതൃത്വം കൊടുത്തിട്ടുള്ളതും ഒരു പ്രാസംഗിക കൂടിയാണ്.
ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഷെയർ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ എൽഡർലി കെയർ, ഫ്രെയൽറ്റി സർവീസ്, ഡിമെൻഷ്യ ആൻഡ് പാർക്കിൻസണ്‍സ് സ്പെഷ്യലിറ്റി സർവീസ് എന്നീ മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ്.
യുഎൻഎഫിന്റെ സ്ഥാപക നേതാക്കളിലൊരാളും മുൻ ലീഗൽ അഡ്വൈസറുമായ തന്പി ജോസ് യുക്മയുടെ നാഷണൽ എക്സിക്യട്ടീവ് മെന്പറും സാംസകാരിക വേദിയുടെ കോർഡിനേറ്ററുമായ ഇദ്ദേഹം നാലുതവണ ലിംകയുടെ ചെയർ പേഴ്സണായിരുന്നു.
കണ്വൻഷൻ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
സൗത്ത് വെസ്റ്റ് റീജിയൻ : BCA Social Club, Green Furlong, Berinsfield, Oxfordshire, OX10 7NR
ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്സ് റീജിയൻ :
Disabiltiy Direct, Bramble Close, David's Lane, Basford, Nottingham, NG6 0QG
കണ്‍വൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് :
സിന്ധു ഉണ്ണി, നാഷണൽ കോർഡിനേറ്റർ : 07979 123615
ജോജി സെബാസ്റ്റ്യൻ, സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ : 07985276873
മനു സഖറിയാ , ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്സ് റീജിയൻ : 07861424163
റിപ്പോർട്ട്: വർഗീസ് ഡാനിയേൽ