ഇപ്സ് വിച്ച് മലയാളി അസോസിയേഷൻ ഭാരവാഹികൾ
Sunday, November 19, 2017 1:38 AM IST
ബ്രിസ്ബേൻ: ഇപ്സ് വിച്ച് മലയാളി അസോസിയേഷന്‍റെ വാർഷിക ജനറൽബോഡി യോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

കെ.പി. ജഗ്ജീവ് കുമാർ (പ്രസിഡന്‍റ്), നിഷ ജോമോൻ (വൈസ് പ്രസിഡന്‍റ്), സജി പഴയാറ്റിൽ (സെക്രട്ടറി), ഡോണ്‍ പുലിക്കൂട്ടിൽ (ജോ. സെക്രട്ടറി), ജിയാ തോമസ് (ട്രഷറർ), സിജോ കുര്യൻ (ഓഡിറ്റർ) എന്നിവർ ഭാരവാഹികളായുള്ള പുതിയ കമ്മിറ്റി അടുത്ത ഒരുവർഷക്കാലത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും.

ലിയോണ്‍സ് ജോർജ്, അജിൻ ജോണ്‍, ലിജി ജോസഫ് എന്നിവർ അംഗങ്ങളായുള്ള കൾച്ചറൽ കമ്മിറ്റിയേയും, ലിബു ജോസഫ്, മിഥുൻ പീറ്റർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ അടങ്ങിയ സ്പോർട്സ് കമ്മിറ്റിയേയും ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.