ഡെ​യി​ലി ഫി​ഷ് ബം​ഗ​ളൂ​രു​വി​ലും
Tuesday, November 21, 2017 7:56 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സീ​ഫു​ഡ് വ്യ​വ​സാ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​രാ​യ ബേ​ബി മ​റൈ​ന് ഗ്രൂ​പ്പി​ന്‍റെ ഓ​ൺ​ലൈ​ൻ വി​പ​ണ​ന​ശൃം​ഖ​ല​യാ​യ ഡെ​യി​ലി ഫി​ഷ് ബം​ഗ​ളൂ​രു​വി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള മ​ത്സ്യ​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ന്ന ഡെ​യി​ലി ഫി​ഷി​ന്‍റെ വി​ത​ര​ണ​ശൃം​ഖ​ല ഈ​മാ​സം 15ന് ​ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു നി​വാ​സി​ക​ൾ​ക്ക് തി​ക​ച്ചും ഫ്ര​ഷ് ആ​യ മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണ് മി​ത​മാ​യ വി​ല​യി​ൽ ഡെ​യ്‌​ലി ഫി​ഷ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ബേ​ബി മ​റൈ​ൻ ഗ്രൂ​പ്പ് ചീ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​ല​ക്സ് കെ. ​ബാ​ബു, ഡെ​യി​ലി ഫി​ഷ് എം​ഡി അ​ല​ക്സ് കെ. ​തോ​മ​സ്, സി​ഇ​ഒ മാ​ത്യു സി​റി​യ​ക് എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക​മാ​യ കോ​ൾ​ഡ് ചെ​യി​ൻ സം​വി​ധാ​ന​മാ​ണ് ഡെ​യി​ലി ഫി​ഷ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ 7.30 മു​ത​ൽ 10.30 വ​രെ​യും 11.30 മു​ത​ൽ 2.30 വ​രെ​യു​മാ​ണ് ഡെ​യി​ലി ഫി​ഷ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. www.dailyfish.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും ഡെ​യി​ലി ഫി​ഷ് ഇ​ന്ത്യ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഓ​ൺ​ലൈ​നാ​യും BLR-199 എ​ന്ന പ്രോ​മോ കോ​ഡോ​ടു കൂ​ടി ഓ​ർ​ഡ​ർ ചെ​യ്യാ​മെ​ന്ന് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.