മാജിഷ് ഷോ "മായാജാൽ 2017’ 26 ന്
Tuesday, November 21, 2017 9:16 AM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സാധുജന ക്ഷേമ പദ്ധതികളിലേയ്ക്കുള്ള ധനശേഖരണാർഥം "മായാജാൽ 2017’ എന്ന പേരിൽ മാജിക് ഷോ നടത്തുന്നു.

യുവജന പ്രസ്ഥാനം നേതൃത്വം നൽകുന്ന മാജിക് ഷോ നവംബർ 26ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് അരങ്ങേറുക. മജീഷ്യൻ വിൽസണ്‍ ചന്പക്കുളമാണ് ഷോ നയിക്കുന്നത്.