മാ​ർ​പാ​പ്പാ​യെ മ്യാ​ൻ​മ​ർ വ​ര​വേ​റ്റു
Monday, November 27, 2017 12:04 PM IST
യ​ങ്കൂ​ണ്‍: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു മാ​ർ​പാ​പ്പ മ്യാ​ൻ​മ​റി​ന്‍റെ മ​ണ്ണി​ൽ കാ​ലു​കു​ത്തി. യ​ങ്കൂ​ണി​ലെ​ത്തി​യ പാ​പ്പാ​യെ രാ​ജ്യ​ത്തെ ക​ത്തോ​ലി​ക്കാ മേ​ല​ദ്ധ്യ​ക്ഷന്മാരും കു​ട്ടി​ക​ളും രാ​ജ​കീ​യ​മാ​യി വ​ര​വേ​റ്റു. തി​ക​ച്ചും മ്യാ​ൻ​മ​റി​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി​ക​ൾ തി​ക​ഞ്ഞ ആ​ഹ്ളാ​ദ​ത്തി​മി​ർ​പ്പോ​ടെ​യാ​ണ് പാ​പ്പാ​യെ സ്വീ​ക​രി​ച്ച​ത്.

സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പോ​ലെ ക്രി​സ്ത്യാ​നി​ക​ൾ കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ കാ​ര്യ​മാ​യി കാ​ണാ​നാ​കു​ന്ന​ത്. ഇ​തി​ന​ടു​ത്തു​ള്ള ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സി​ലാ​ണ് മാ​ർ​പാ​പ്പ​യു​ടെ താ​മ​സം. മൂ​ന്നു ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം മ്യാ​ൻ​മ​റി​ൽ ത​ങ്ങു​ക.

ബു​ദ്ധ മ​ത​ക്കാ​ർ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള മ്യാ​ൻ​മ​റി​ലെ ചെ​റി​യ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളും മാ​ർ​പാ​പ്പ​യു​ടെ വ​ര​വി​ൽ ആ​വേ​ശ​ത്തി​ലാ​ണ്. മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ൾ മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ നേ​ര​ത്തെ​ത​ന്നെ യ​ങ്കൂ​ണി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.

മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ താ​യ്ല​ൻ​ഡ്, വി​യ​റ്റ്നാം, കൊ​റി​യ, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച മ്യാ​ൻ​മ​റി​ലെ​ത്തി​യ അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റു​മാ​യും സ്റ്റേ​റ്റ് കൗ​ണ്‍​സ​ല​ർ ഓ​ങ് സാ​ൻ സൂ​കി​യു​മാ​യും ബു​ദ്ധി​സ്റ്റ് നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ന​വം​ബ​ർ മു​പ്പ​തി​ന് പാ​പ്പാ ബം​ഗ്ലാ​ദേ​ശി​ലേ​ക്കു പോ​കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ