ഡോ. ജി​ൻ​സ​ൺ പി. ​ജോ​സ​ഫി​നു ജ​ർ​മ​ൻ വാഴ്സിറ്റി അം​ഗീ​കാ​രം
Saturday, December 2, 2017 4:03 PM IST
പാ​​​​ലാ: സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ഫി​​​​സി​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​ജി​​​​ൻ​​​​സ​​​​ൺ പി. ​​​​ജോ​​​​സ​​​​ഫി​​​​നു ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ കാ​​​​ൾ വോ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ കാ​​​​ൾ വോ​​​​ൺ ഒ​​​​സെ​​​​റ്റ്സ്കി ല​​​​ക്ച​​​​റ​​​​ർ​​​​ഷി​​​​പ്പ്. ഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​നും സം​​​​യു​​​​ക്ത ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നും പു​​​​റ​​​​മേ വി​​​​സി​​​​റ്റിം​​​​ഗ് ഫാ​​​​ക്ക​​​​ൽ​​​​റ്റി​​​​യാ​​​​യും നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ​വ​​​​ർ​​​​ഷം കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പ് നേ​​​​ടി​​​​യ ഡോ.​​​ ജി​​​​ൻ​​​​സ​​​​ൺ, കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

സ്കോ​​​​ട്‌​​​​ല​​​​ൻ​​​​ഡി​​​​ലെ റോ​​​​ബ​​​​ർ​​​​ട്ട് ഗോ​​​​ർ​​​​ഡ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, ഗ്രീ​​​​സി​​​​ലെ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ല​​​ക്‌​​​ട്രോ​​​ണി​​​​ക് സ്ട്ര​​​​ക്ച​​​​ർ ആ​​​​ൻ​​​​ഡ് ലേ​​​​സേ​​​​ഴ്സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​സി​​​​റ്റിം​​​​ഗ് സ​​​​യ​​​​ന്‍റി​​​​സ്റ്റാ​​​​ണ്. ക​​​​യ്യൂ​​​​ർ പാ​​​​റ​​​​പ്ലാ​​​​ക്ക​​​​ൽ ജോ​​​​സ​​​​ഫ്-​ ഏ​​​​ലി​​​​ക്കു​​​​ട്ടി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ പാ​​​​ലാ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ കോ​​​​ള​​​​ജ് ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ സോ​​​​ണി​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​നാ​​​​ണ്. ലി​​​​സ്ബ​​​​ത്ത്, ക്രി​​​​സ്റ്റ​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​ക്ക​​​​ൾ.