ഫാ.ഷാജി തുന്പേച്ചിറയുടെ പുതിയ ആൽബം മഹിമയുടെ ഗോശാലയിലെ ഗാനങ്ങൾ യു ട്യൂബിൽ
Sunday, December 3, 2017 3:26 AM IST
ലണ്ടൻ: ക്രിസ്മസ് കാലത്തു പള്ളികളിലും, അസോസിയേഷൻ പരിപാടികളിലും, കരോൾ ഗാന മത്സരങ്ങളിലും പാടാൻ ഉതകുന്ന പതിനാറു ഗാനങ്ങൾ ഉൾപ്പെടുത്തി ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അനവധി ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ. ഷാജി തുന്പേച്ചിറ അച്ചന്‍റെ നേതൃത്വത്തിലുള്ള സെലിബ്രന്‍റ്സ് ഇന്ത്യ പുതിയ സംഗീത ആൽബം പുറത്തിറക്കി.

പള്ളികളിൽ പാതിരാകുർബാനക്കും പാടാൻ ഉതകുന്ന രീതിയിലും, ക്രിസ്മസ് ആഘോഷ പരിപാടികളിൽ പാടാൻ പറ്റുന്ന രീതിയിൽ ഉള്ള ഗാനങ്ങൾ കോർത്തിണക്കി ആണു ഈ ഗാന സമാഹാരം പുറത്തിറക്കിയിരിക്കുന്നത് . ഫാ.ഷാജി തുന്പേചിറയെ കൂടാതെ ഫാ സെബാസ്റ്റ്യൻ ചാമക്കാല ,ഐസക് ജോണ്‍ ,ടോജോ തങ്കച്ചൻ ,മൊബൈറ്റ് രാജൻ ,ബ്രാ. ജോസ് പനച്ചിക്കാട്,ബിജു കാഞ്ഞിരപ്പള്ളി,ഫെബി ഫ്രാൻസിസ്,വിൻവി വർഗീസ്,ജെബിൻ കെ ജോസ്,മെൽവിൻ മൈക്കിൾ,ബിബിൻ ജോസഫ് എന്നിവരും വിവിധ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. കെസ്റ്റർ, വിൽസണ്‍ പിറവം, ദലീമ, ബോബി സേവ്യർ ,ജോസഫ് പ്രസാദ് ഉൾപ്പടെ ഉള്ള കേരളത്തിലെ പ്രമുഖ ഗായകർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .സി ഡി റിലീസ് ചെയ്തതോടൊപ്പം തന്നെ യു ട്യൂബിലും എല്ലാ ഗാനങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട് ,വരും ദിവസങ്ങളിൽ കരൊക്കെയും അപ്ലോഡ് ചെയ്യും ,ഒറിജിനൽ സിഡി ആവശ്യമുള്ളവർ വിവരങ്ങൾക്ക് .07737171244
https://www.youtube.com/watch?v=j3KpCdmBg7I

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ