വൈ​ദ്യ​ സ​ഹാ​യത്തിന് ഇ​ന്ദി​ര ക്ലി​നി​ക്കു​ക​ൾ
Tuesday, December 5, 2017 2:13 PM IST
ബം​ഗ​ളൂ​രു: ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ സൗ​ജ​ന്യ​വൈ​ദ്യ​സ​ഹാ​യം ന​ല്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ഇ​ന്ദി​ര ട്രാ​ൻ​സി​റ്റ് ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബി​എം​ടി​സി​യു​ടെ മ​ജെ​സ്റ്റി​ക്, യ​ശ്വ​ന്ത​പു​ര ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ന്ന​ലെ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​ആ​ർ. ര​മേ​ഷ് കു​മാ​ർ ക്ലി​നി​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ദേ​ശീ​യ ഗ്രാ​മീ​ണ ആ​രോ​ഗ്യ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ധാ​ന ബ​സ് ടെ​ർ​മി​ന​ലു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ ഇ​ന്ദി​ര ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. യാ​ത്ര​യ്ക്കി​ട​യി​ലെ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ക്ലി​നി​ക്കു​ക​ൾ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് ഇ​ന്ദി​ര ക്ലി​നി​ക്കു​ക​ളി​ൽ ന​ല്കു​ന്ന​ത്. ഇ​സി​ജി പോ​ലെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ചെ​യ്തു​ന​ല്കും. ബി​ബി​എം​പി​യു​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നാ​ണ് ക്ലി​നി​ക്കു​ക​ളു​ടെ ചു​മ​ത​ല. സ​മാ​ന​മാ​യ രീ​തി​യി​ൽ ശാ​ന്തി​ന​ഗ​ർ, മൈ​സൂ​രു റോ​ഡ് സാ​റ്റ​ലൈ​റ്റ് ബ​സ് ടെ​ർ​മി​ന​ലു​ക​ളി​ലും ഉ​ട​ൻ ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് ബി​ബി​എം​പി ഒ​രു​ങ്ങു​ന്ന​ത്. നി​ല​വി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം. ഓ​രോ ക്ലി​നി​ക്കി​ലും ഒ​രു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഒ​രു ന​ഴ്സ്, ഒ​രു ഫാ​ർ​മ​സി​സ്റ്റ് എ​ന്നി​വ​രാ​ണ് സേ​വ​ന​ത്തി​നു​ണ്ടാ​കു​ക.