ഏറ്റവും പഴക്കമേറിയ വിസ്കി വിറ്റത് പെഗിന് 10000 ഫ്രാങ്കിന്, വഞ്ചിതനായ ഉപഭോക്താവിന് പണം മടക്കി നൽകി ഹോട്ടലുടമ
Wednesday, December 6, 2017 2:33 PM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ ഏറ്റവും പഴക്കമേറിയ വിസ്കി 9999 ഫ്രാങ്കിന് വാങ്ങിക്കുടിച്ച ചൈനീസ് വിനോദ സഞ്ചാരി വഞ്ചിതനായി. സെന്‍റ് മോറിറ്റ്സിലെ ഹോട്ടൽ വാൾഡ് ഹൗസിൽ താമസിച്ച ചൈനക്കാരനാണ് ഏറ്റവും പഴക്കമേറിയ വിസ്കിയെന്ന പരസ്യം കണ്ടു വാങ്ങി കുടിച്ചത്.

1878 ൽ നിർമിച്ച മക്കല്ലൻ വിസ്കി, ചൈനയിൽ നിന്നും സ്വിറ്റ്സർലൻഡ് കാണാനെത്തിയ സഞ്ചാരിയാണ് ഏകദേശം 10000 ഫ്രാങ്ക് നൽകി ഒരു ഗ്ലാസ് അകത്താക്കിയത്. എന്നാൽ ഹോട്ടലിന്‍റെ പരസ്യം വ്യാജമാണെന്ന് മനസിലായി. കാർബണ്‍ പരിശോധനയിൽ മദ്യത്തിന്‍റെ പഴക്കം 1970 എന്നാണു മനസിലാക്കുന്നത്. തെറ്റ് മനസിലാക്കിയ ഹോട്ടൽ ഉടമ തന്‍റെ ഉപഭോക്താവിനു ചൈനയിലെത്തി പണം മടക്കി നൽകി.

കഴിഞ്ഞ ജൂലൈയിലാണ് ചൈനക്കാരൻ സ്വിറ്റ്സർലൻഡിലെത്തിയത്. ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്ന ഏറ്റവും പഴക്കമേറിയ വിസ്കി 10,000 ഫ്രാങ്ക് നൽകിയാണ് ഒരു ഗ്ലാസ് അകത്താക്കിയത്.10000 ഫ്രാങ്ക് വീതം നൽകി ഓരോ ഗ്ലാസ് ലോകത്തിലെ തന്നെ പഴക്കമുള്ള വിസ്കി ചൈനക്കാരൻ അകത്താക്കിയെന്ന വാർത്തയെത്തുടർന്നു പരിശോധിച്ചപ്പോഴാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചതും ഉടുവൻ ഹോട്ടലുടമ മദ്യം സ്കോട്ട്ലാന്‍റിൽ പരിശോധിക്കുവാൻ തീരുമാനിച്ചതും.

സ്കോട്ട്ലാന്‍റിൽ നിന്നുള്ള വിദഗ്ധർ സ്വിസിലെത്തുന്ന സാന്പിളുകൾ എടുക്കുകയും ഒക്സ്ഫർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ കാർബണ്‍ ഡേറ്റിംഗ് പരിശോധനയിൽ മദ്യം 1970- 72 നുമിടയിൽ മാത്രമാണ് നിർമിച്ചതെന്നു കണ്ടെത്തിയത്. എന്നാൽ ലാബിലെ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും യുവ ഹോട്ടൽ വ്യവസായിയായ ബർണാസ്കോണി ബെയ്ജിംഗിലെത്തിയ തന്‍റെ അതിഥിയോട് ക്ഷമ പറഞ്ഞു തടിതപ്പി. സ്വിറ്റ്സർലൻഡുകാർ സത്യസന്ധരും മനസാക്ഷിയുള്ളവരുമാണ് എന്ന സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നു ഹോട്ടലുടമ വ്യക്തമാക്കി. യാതൊരു പരിഭവവുമില്ലാതെ ചൈനക്കാരൻ സ്വിറ്റ്സർലൻഡുകാരുടെ സത്യസന്ധതയെ പുകഴ്ത്തുകയും ചെയ്തു. ബർലുസ് കോണിയുടെ പിതാവ് ക്ലോഡി ബർലുസ്കോണിയാണ് 25 വർഷം മുന്പു പഴക്കമേറിയ മദ്യം എന്ന നിലയിൽ അഞ്ചക്ക സംഖ്യയ്ക്ക് സ്വന്തമാക്കിയത്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ