ബെർമിംഗ്ഹാമിൽ രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ ഒന്പതിന്
Friday, December 8, 2017 9:46 AM IST
ബെർമിംഗ്ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ ഡിസംബർ ഒന്പതിന് ബെർമിംഗ്ഹാം ബഥേൽ സെന്‍ററിൽ നടക്കും. ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ ഗ്രിഗറി കാംബെൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

രാവിലെ എട്ടിന് മരിയൻ റാലിയോടെ തുടങ്ങുന്ന കണ്‍വൻഷൻ വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

ശക്തമായ വിടുതലുകളും അതുവഴി അനേകർക്ക് ജീവിത നവീകരണവും പകർന്നുകൊണ്ടിരിക്കുന്ന കണ്‍വൻഷനിൽ ഇംഗ്ലീഷിലും മലയാളത്തിലും കുന്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.
കുട്ടികൾക്ക് ഇംഗ്ലീഷിൽ പ്രത്യേക കണ്‍വൻഷൻ നടക്കും.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ശുശ്രൂഷകൾ. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കണ്‍വൻഷൻ സെന്‍ററിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ബിജുമോൻ മാത്യു 07515 368239.

വിലാസം: ബഥേൽ കണ്‍വൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബെർമിംഗ്ഹാം.

റിപ്പോർട്ട്: ബാബു ജോസഫ്