ക്രി​സ്മ​സ്-പു​തു​വ​ത്സ​ര അ​വ​ധി: ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് 56 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ
Saturday, December 9, 2017 7:06 AM IST
ബം​ഗ​ളൂ​രു: ക്രി​സ്മ​സ്- പു​തു​വ​ത്സ​ര അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് 56 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഇ​തു കൂ​ടാ​തെ മൈ​സൂ​രു​വി​ലേ​ക്ക് ആ​റു സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ 34 സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കൂ​ടി​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ ​ബ​സു​ക​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ന​ട​ന്നു​വ​രി​ക​യാ​ണ്.

കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 21,22,23 തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. തി​ര​ക്ക് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. മൈ​സൂ​രു​വി​ൽ നി​ന്ന് 21,22,23,24 തീ​യ​തി​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 31 വ​രെ എ​ല്ലാ ദി​വ​സ​വും മൂ​ന്നാ​റി​ലേ​ക്കും കു​മ​ളി​യി​ലേ​ക്കും ഓ​രോ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. അ​വ​ധി​ക്കു ശേ​ഷം തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ​യി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ക​ർ​ണാ​ട​ക ആ​ർ​ടി​സി രാ​ജ​ഹം​സ​യു​ടെ ആ​റു സ​ർ​വീ​സു​ക​ളാ​ണ് പ​മ്പ​യി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്.

ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം:

ഡി​സം​ബ​ർ 21, വ്യാ​ഴം: ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (രാ​ത്രി 7.48), ബം​ഗ​ളൂ​രു- കോ​ട്ട​യം (7.24), ബം​ഗ​ളൂ​രു- തൃ​ശൂ​ർ (9.04), ബം​ഗ​ളൂ​രു- പാ​ല​ക്കാ​ട് (9.38), ബം​ഗ​ളൂ​രു- മൂ​ന്നാ​ർ (9.08) , ബം​ഗ​ളൂ​രു- കു​മ​ളി (8.38), മൈ​സൂ​രു- എ​റ​ണാ​കു​ളം (6.05).

ഡി​സം​ബ​ർ 22, വെ​ള്ളി: ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (രാ​ത്രി 7.08, 7.18, 7.24, 7.30, 8.52, 9.12), ബം​ഗ​ളൂ​രു- കോ​ട്ട​യം (7, 7.05, 7.12, 7.22), ബം​ഗ​ളൂ​രു- തൃ​ശൂ​ർ (8.10, 8.28, 9.29, 9.40), ബം​ഗ​ളൂ​രു -പാ​ല​ക്കാ​ട് (9.48, 9.58),ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (9.38, 9.48, 9.14, 9.18), ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ (9.14, 9.18, 9.48), ബം​ഗ​ളൂ​രു- മൂ​ന്നാ​ർ (9.02, 9.08), ബം​ഗ​ളൂ​രു- കു​മ​ളി (8.33, 8.38), മൈ​സൂ​രു- എ​റ​ണാ​കു​ളം (7.30).

ഡി​സം​ബ​ർ 23, ശ​നി: ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (7.16, 7.20), ബം​ഗ​ളൂ​രു- തൃ​ശൂ​ർ (9.35, 9.38), ബം​ഗ​ളൂ​രു- കോ​ട്ട​യം (7.10), ബം​ഗ​ളൂ​രു- മൂ​ന്നാ​ർ (9.02), ബം​ഗ​ളൂ​രു- പാ​ല​ക്കാ​ട് (9.54), ബം​ഗ​ളൂ​രു- കു​മ​ളി (8.33), മൈ​സൂ​രു- എ​റ​ണാ​കു​ളം (5.02, 6.38).

ഡി​സം​ബ​ർ 24, ഞാ​യ​ർ: മൈ​സൂ​രു- എ​റ​ണാ​കു​ളം (5.02, 8.30)