ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ധാരണയായി
Saturday, December 9, 2017 11:18 AM IST
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ പ്രാഥമിക തലത്തിൽ ധാരണയായി. ഇതുവരെ നില നിന്നിരുന്ന പ്രധാന തർക്കവിഷയങ്ങളിലാണ് ധാരണയായത്. അയർലൻഡ് അതിർത്തി നിയന്ത്രണം, പൗരാവകാശം, നഷ്ടപരിഹാരതുക, യൂറോപ്യൻ കോടതിയുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ ഇരു കക്ഷികളും തമ്മിൽ ഉടന്പടിയും ഉണ്ടാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ജീൻ ക്ളൗദ് ജുങ്കർ എന്നിവർ തമ്മിൽ നടത്തിയ അവസാനവട്ട കൂടിക്കാഴ്ചയിൽ ധാരണ ഉണ്ടായതായി ഇരുവരും അറിയിക്കുകയും സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തതതോടെ കാര്യങ്ങൾക്ക് അന്ത്യമായി. ഇതിൽ ബ്രിട്ടനും അയർലൻഡും നോർത്തേണ്‍ അയർലൻഡും തമ്മിലുള്ള അതിർത്തി നിയന്ത്രണം വേണ്ടെ വയ്ക്കുകയും ചെയ്തു. ഈ മൂന്നു രാജ്യങ്ങളിലെയും പൗര·ാർക്ക് നിയന്ത്രണമില്ലാതെയുള്ള സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കും.

ബ്രിട്ടനിലുള്ള മുപ്പതുലക്ഷത്തോളം വരുന്ന യൂറോപ്യൻ യൂണിയൻ പൗര·ാർക്കും പത്തുലക്ഷത്തോളം വരുന്ന യൂണിയൻ ഇതര രാജ്യങ്ങളിലെ പൗര·ാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തുടരുമെന്നതാണ് മറ്റൊരുകാര്യം. ഇവരുടെ പൗരാവകാശത്തിേ·ലുള്ള കടന്നുകയറ്റം ഉണ്ടാവില്ലെന്നർഥം.

ബ്രെക്സിറ്റ് നടപ്പിലാകുന്ന 2019 മാർച്ച് 19 മുന്പ് ബ്രിട്ടനിലെത്തുന്ന എല്ലാ യൂറോപ്യൻ പൗര·ാർക്കും ബ്രിട്ടനു പുറത്തുള്ള ബ്രിട്ടീഷ് പൗര·ാർക്കും സംരക്ഷണം ഉറപ്പാക്കും.

ബ്രെക്സിറ്റ് ഡിവോഴ്സിേ·ലുള്ള തുകയുടെ കാര്യത്തിലും ഏകദേശ ധാരണയായി. 39 ബില്യണ്‍ പൗണ്ടായിരിക്കും നഷ്ടപരിഹാരതുകയായി നൽകേണ്ടി വരിക.

ബ്രിട്ടനിലെ യൂറോപ്യൻ പൗര·ാർക്ക് അടുത്ത എട്ടു വർഷത്തേയ്ക്ക് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസിന്‍റെ നിയമസംരക്ഷണം നൽകാനും ഉടന്പടിയായി.

അടുത്ത ഘട്ടത്തിൽ ഇരുകക്ഷികളും തമ്മിലുള്ള വ്യാപാര കരാറും കസ്റ്റംസ് യൂണിയൻ അംഗത്വവുമാണ് ചർച്ചാ വിഷയങ്ങൾ.

എന്തായാലും ബ്രെക്സിറ്റു വിഷയവുമായി മലപോലെ വന്ന തെരേസാ മേ യൂറോപ്യൻ യൂണിയന്‍റെ മുന്നിൽ എലിയായി മടങ്ങേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ