പതിനാറാമതു ഇൻഡോ സ്വിസ് ഇൻഡോർ ഗെയിംസ് ഫെബ്രുവരി 24 ന്
Sunday, December 10, 2017 1:51 AM IST
സൂറിച്ച്: ഇൻഡോ സ്വിസ് സ്പോർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പതിനാറാമതു ഇൻഡോ സ്വിസ് ഇൻഡോർ ഗെയിംസ് ഫെബ്രുവരി 24 നു നീതർഹാസനിൽ നടക്കും.

കായിക വിനോദത്തിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ് ഇൻഡോ സ്വിസ് സ്പോർട്സ് ക്ലബ്ബിന്‍റെ ആപ്തവാക്യം. ഈ വർഷം കൊച്ചുകുട്ടികൾക്കായി പെയിൻറ്റിംഗ് മത്സരവും , വനിതകൾക്കായുള്ള ഫണ്‍ മത്സരങ്ങൾ, മുതിർന്നവർക്കായുള്ള കാരംസ്, ചെസ്, പ്ലയിംഗ് കാർഡ് മത്സരങ്ങൾ എന്നിവയും നടക്കും .

ഫെബ്രുവരി 24-നു രാവിലെ പത്ത് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. യുവാക്കൾക്ക് വേണ്ടിയുള്ള ടേബിൾ ഫുട്ബോളാണ് ഈ വർഷത്തെ പ്രത്യേകതയെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ