ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറം: പ്രസ്റ്റണ്‍, ബ്രിസ്റ്റോൾ റീജിയൻ ആലോചനായോഗങ്ങൾ
Sunday, December 10, 2017 1:52 AM IST
പ്രസ്റ്റണ്‍/ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്ത എപ്പാർക്കിയൽ വിമൻസ് ഫോറത്തിന്‍റെ റീജിയണ്‍ ആലോചനായോഗങ്ങൾക്ക് തുടക്കമാകുന്നു. പ്രസ്റ്റണ്‍ റീജിയൻ ആലോചനാ സമ്മേളനം ഡിസംബർ 29-നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതൽ രാത്രി 9.30 വരെ സേക്രട്ട് ഹാർട്ട് ചർച്ച് 41 , Thirsk Road, North Allerton, DL61PJ-ൽ വച്ചു ചേരുന്നതാണ്. റവ.ഫാ. ആന്‍റണി ചുണ്ടെലിക്കാട്ടും, റവ.ഫാ. സജി തോട്ടത്തിലും തിരുകർമങ്ങൾക്കും ആമുഖവിചിന്തനങ്ങൾക്കും നേതൃത്വം നൽകും.

ബ്രിസ്റ്റോൾ റീജിയണിൽ ആലോചനാ യോഗം ചേരുന്നത് 2018 ജനുവരി അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതലാണ്. എക്സിറ്റർ Blessed Sacrament RC Church Heavitree, Exeter, EXI 2 QT-ൽ വച്ചു നടക്കുന്ന സമ്മേളനത്തിന്‍റെ ആരംഭത്തിൽ റവ.ഫാ. സണ്ണി പോൾ എംഎസ്എഫ്എസ് ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. അതാത് റീജിയനുകളിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി വിമൻസ് ഫോറം രൂപതാ പ്രസിഡന്‍റ് ജോളി മാത്യു അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്