ആ​ർ.​കെ.​പു​രം ക്ഷേ​ത്ര​ത്തി​ൽ ബി​എ​സ്എ​ഫ് അ​യ്യ​പ്പ പൂ​ജ ന​ട​ത്തി
Monday, December 11, 2017 11:02 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ.​കെ.​പു​രം അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ 10ന് ​ബി​എ​സ്എ​ഫി​ലെ ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ അ​യ്യ​പ്പ പൂ​ജ ന​ട​ത്തി. രാ​വി​ലെ നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, ഗ​ണ​പ​തി ഹോ​മം എ​ന്നി​വ​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ളി​ൽ ഉ​ദ​യാ​സ്ത​മ​യ പൂ​ജ, ശാ​സ്താ പ്രീ​തി, മ​റ്റു വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

പൂ​ജ​ക​ളോ​ട​നു​ബ​ന്ധി​ച്ചു നി​ല​വി​ള​ക്കു​ക​ളു​ടെ ശോ​ഭ​യോ​ടൊ​പ്പം അ​ല​ങ്കാ​ര​പ്ര​ഭ​യി​ൽ കു​ളി​ച്ചു​നി​ന്ന ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ഒ​രു​ക്കി​യ നി​റ​ച്ചാ​ർ​ത്ത​ണി​ഞ്ഞ ക​ളം നേ​രി​ൽ കാ​ണു​വാ​ൻ ഡ​ൽ​ഹി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും, ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ആ​ർ.​കെ. പു​രം സെ​ക്ട​ർ ഒ​ന്നി​ലെ ശ്രീ ​ധ​ർ​മ്മ ശാ​സ്താ ഭ​ജ​ന​സ​മി​തി അ​വ​ത​രി​പ്പി​ച്ച ഭ​ജ​ന ക്ഷേ​ത്രാ​ന്ത​രീ​ക്ഷം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

പൂ​ജ​ക​ളി​ലും അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് ക​ലി​യു​ഗ വ​ര​ദ​നാ​യ അ​യ്യ​പ്പ സ്വാ​മി​യു​ടെ ക​രു​ണാ ക​ടാ​ക്ഷ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​വാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ളോ​ടൊ​പ്പം ബി​എ​സ്എ​ഫ്, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കെ.​കെ.​ശ​ർ​മ്മ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി