ലണ്ടൻ: ക്രിസ്മസ് ആഘോഷത്തിൽ പള്ളികളിലും, അസോസിയേഷൻ പരിപാടികളിലും, കരോൾ ഗാന മത്സരങ്ങളിലും പാടാൻ ഉതകുന്ന പതിനാറു ഗാനങ്ങൾ ഉൾപ്പെടുത്തി ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അനവധി ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ. ഷാജി തുന്പേച്ചിറയുടെ നേതൃത്വത്തിലുള്ള 'സെലിബ്രന്റ്സ് ഇന്ത്യ' പുതിയ സംഗീത ആൽബം പുറത്തിറക്കി.
പള്ളികളിൽ പാതിരാ കുർബാനയ്ക്കും പാടാൻ ഉതകുന്ന രീതിയിലും, ക്രിസ്മസ് ആഘോഷ പരിപാടികളിൽ പാടാൻ പറ്റുന്ന രീതിയിലുമുള്ള ഗാനങ്ങൾ കോർത്തിണക്കിയാണ് ഈ ഗാന സമാഹാരം പുറത്തിറക്കിയിരിക്കുന്നത്. ഫാ. ഷാജി തുന്പേച്ചിറയെ കൂടാതെ ഫാ സെബാസ്റ്റ്യൻ ചാമക്കാല, ഐസക് ജോണ്, ടോജോ തങ്കച്ചൻ, മൊബൈറ്റ് രാജൻ, ബ്രാ. ജോസ് പനച്ചിക്കാട്, ബിജു കാഞ്ഞിരപ്പള്ളി, ഫെബി ഫ്രാൻസിസ്, വിൻവി വർഗീസ്, ജെബിൻ കെ ജോസ്, മെൽവിൻ മൈക്കിൾ, ബിബിൻ ജോസഫ് എന്നിവരും വിവിധ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. കെസ്റ്റർ, വിൽസണ് പിറവം, ദലീമ, ബോബി സേവ്യർ, ജോസഫ് പ്രസാദ് ഉൾപ്പടെയുള്ള കേരളത്തിലെ പ്രമുഖ ഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സിഡി റിലീസ് ചെയ്തതോടൊപ്പം തന്നെ യുട്യൂബിലും എല്ലാ ഗാനങ്ങളും അപ്ലോഡ്ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കരൊക്കെയും അപ്ലോഡ് ചെയ്യു , ഒറിജിനൽ സിഡി ആവശ്യമുള്ളവർ വിവരങ്ങൾക്ക്: 07737171244
https://www.youtube.com/watch?v=mpjaaR1Tj5Q
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ