ജ​ർ​മ​ൻ ഗ്രാ​മം 140,000 യൂ​റോ​യ്ക്ക് ലേ​ലം ചെ​യ്തു
Monday, December 11, 2017 11:59 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഒ​രു ഗ്രാ​മം 140,000 യൂ​റോ​യ്ക്ക് ലേ​ലം ചെ​യ്തു. ആ​ൽ​വൈ​ൻ എ​ന്ന ഗ്രാ​മം വാ​ങ്ങാ​ൻ താ​ത്പ​ര്യം കാ​ണി​ച്ച​ത് ഒ​രേ​യൊ​രാ​ൾ മാ​ത്രം. 20 പേ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പ​ഴ​യ പൂ​ർ​വ ജ​ർ​മ​നി​യി​ലെ ഈ ​ചെ​റി​യ ഗ്രാ​മ​ത്തി​ൽ ഇ​പ്പോ​ൾ ഏ​റെ​യും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ളാ​ണ്. ആ​ളു​ള്ള വീ​ടു​ക​ളി​ലും ഏ​റെ​യും വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​ർ.

ടെ​ലി​ഫോ​ണ്‍ വ​ഴി ലേ​ലം വി​ളി​ച്ച​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 2000ത്തി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ഒ​രു ഡ്യൂ​ഷെ​മാ​ർ​ക്കി​ന് സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്കു വി​റ്റ ഗ്രാ​മ​മാ​ണി​ത്. ഗ്രാ​മ​ത്തി​ലു​ള്ള 12 കെ​ട്ടി​ട​ങ്ങ​ളും ഷെ​ഡു​ക​ളും ഗാ​രേ​ജു​ക​ളും എ​ല്ലാം അ​ട​ക്ക​മാ​ണ് വി​ൽ​പ്പ​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ