പ്രൈ​മ​റി സ്കൂ​ൾ ക​ട​ന്ന അ​ഞ്ചി​ലൊ​ന്ന് ജ​ർ​മ​ൻ കു​ട്ടി​ക​ൾ​ക്കും വാ​യി​ക്കാ​ന​റി​യി​ല്ല
Monday, December 11, 2017 12:04 PM IST
ബെ​ർ​ലി​ൻ: പ്രൈ​മ​റി സ്കൂ​ൾ പൂ​ർ​ത്തി​യാ​യാ​ലും വാ​യി​ക്കാ​ന​റി​യാ​ത്ത​വ​രാ​ണ് ജ​ർ​മ​നി​യി​ലെ അ​ഞ്ചി​ലൊ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ളെ​ന്നും പ​ഠ​ന റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര പ്രൈ​മ​റി സ്കൂ​ൾ നി​ല​വാ​ര​മ​നു​സ​രി​ച്ച് ജ​ർ​മ​നി പി​ന്നി​ലേ​ക്കു പോ​യ​താ​യും ഇ​തി​ൽ വ്യ​ക്ത​മാ​കു​ന്നു.

2001ൽ ​വാ​യ​നാ​ക്ഷ​മ​ത ഉ​റ​പ്പാ​കാ​ത്ത 16.9 ശ​ത​മാ​നം നാ​ലാം ക്ലാ​സു​കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 18.9 ശ​ത​മാ​ന​മാ​ണ്. വാ​യ​ന ഇ​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ നി​ര​ക്ക് എ​ഴു​പ​തു ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞെ​ന്നും പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​കു​ന്നു. അ​തേ​സ​മം, വാ​യ​ന​യി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ നി​ര​ക്ക് 8.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 11.1 ശ​ത​മാ​ന​മാ​യി ഉ​യ​രു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ